31 C
Kunnamkulam
Sunday, August 16, 2026
Home Bureaus Guruvayur ഗുരുവായൂര്‍ സിഐടിയു സമ്മേളനം ; ചുമട്ട്‌തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് ആവശ്യം

ഗുരുവായൂര്‍ സിഐടിയു സമ്മേളനം ; ചുമട്ട്‌തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് ആവശ്യം

20

ചുമട്ട്‌തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് പുനസംഘടിപ്പിക്കണമെന്ന് ചുമട്ടുതൊഴിലാളി യൂണിയന്‍ സിഐടിയു ഗുരുവായൂര്‍ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ആനുകൂല്യ വിതരണത്തിലെ കാലതാമസം ഒഴിവാക്കണമെന്നും തൊഴില്‍ സംരക്ഷണം ഉറപ്പ് വരുത്തണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. എ.കെ.ജി. സദനത്തില്‍ നടന്ന സമ്മേളനം സി.ഐ.ടി.യു. അഖിലേന്ത്യ കമ്മിറ്റി അംഗം എന്‍.കെ. അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് പി.വി. പ്രമോദ് അധ്യക്ഷതവഹിച്ചു.സെക്രട്ടറി കെ.സി. അനില്‍, സി.ഐ.ടി.യു ഏരിയ സെക്രട്ടറി എ.എസ്. നോജ്, ഏരിയ വൈസ് പ്രസിഡണ്ട് ഉണ്ണിവാറണാട്ട്, കോഡിനേഷന്‍ കണ്‍വീനര്‍ ജെയിംസ് ആളൂര്‍, എം.കെ. സജീവന്‍, കെ.വി. സുബീഷ്, എന്‍.സി.രഞ്ജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

 

 

ADVERTISEMENT
error: Content is protected !!