30.6 C
Kunnamkulam
Monday, August 17, 2026
Home Bureaus Perumpilavu കടവല്ലൂര്‍ കര്‍ഷകദിനാഘോഷം ; മികച്ച കര്‍ഷകരെ ആദരിച്ചു

കടവല്ലൂര്‍ കര്‍ഷകദിനാഘോഷം ; മികച്ച കര്‍ഷകരെ ആദരിച്ചു

24

കടവല്ലൂര്‍ പഞ്ചായത്തും, കൃഷിഭവനും, സര്‍വ്വീസ് സഹകരണ ബാങ്കും സംയുക്തമായി കര്‍ഷക ദിനം ആഘോഷിച്ചു.പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ധര്‍മ്മന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പ്രശാന്തന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായി. ചൊവ്വന്നൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ റിയാ ജോസഫ് പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് എം എല്‍ എ പഞ്ചായത്തിലെ മികച്ച നെല്‍ കര്‍ഷകന്‍ അബ്ദുള്‍ ഐക്യപാടത്ത്, സമ്മിശ്ര കര്‍ഷകര്‍ മുസ്തഫ അന്തനിക്കല്‍, വനിതാ കര്‍ഷക രാജി ദിനേഷ് കുമാര്‍ കരിപ്പാല്‍ , ജൈവ കര്‍ഷകന്‍ കൃഷ്ണന്‍ നമ്പൂതിരി ഭട്ടിയില്‍ കുഴിയാം കുന്നത്ത് മന, എസ് സി കര്‍ഷക ശാരദ ഊരു പറമ്പില്‍ , കര്‍ഷക തൊഴിലാളി മണി കിഴക്കൂട്ടയില്‍, മുതിര്‍ന്ന കര്‍ഷകന്‍ ശശികുമാര്‍ കെ.എന്‍ കൊട്ടിലിങ്ങല്‍ വളപ്പില്‍, ക്ഷീര കര്‍ഷകന്‍ സുനില്‍ കുമാര്‍ കൈതപ്പുറത്ത്, മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി തെരഞ്ഞെടുത്ത കൊര്‍ട്ടിക്കര ഗവണ്‍മെന്റ് യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥി കെ.എന്‍ നിഹാല്‍ എന്നിവരെ പൊന്നാടയും പ്രശസ്തി പത്രവും മെമന്റോയും, കാര്‍ഷിക ഉപകരണങ്ങളും നല്‍കി ആദരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ലിംഗ് കമ്മിറ്റി ചെയര്‍മ്മാന്‍മാരായ എ.പി ബിന്ദു, പ്രഭാത് മുല്ലപ്പിള്ളി, ഹസിന അഷ്റഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!