കാട്ടകാമ്പാല്‍ പഞ്ചായത്തില്‍ കര്‍ഷകദിനത്തോട് അനുബന്ധിച്ച് മികച്ച കര്‍ഷകര്‍ക്കായി പഞ്ചായത്ത് തലത്തില്‍ നല്‍കിയ അവാര്‍ഡില്‍ പ്രതിഷേധം അറിയിച്ച് കൊണ്ട് ബിജെപി കാട്ടകാമ്പാല്‍ പഞ്ചായത്ത് കമ്മറ്റി ധര്‍ണ്ണ നടത്തി.പാര്‍ട്ടി അടിസ്ഥാനത്തില്‍ അവാര്‍ഡ് നല്‍കുന്ന രീതിയില്‍ നിന്ന് മാറി അര്‍ഹതപ്പെട്ടവര്‍ക്ക് അവാര്‍ഡ് ലഭിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരണക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. കുന്നംകുളം മണ്ഡലം പ്രസിഡന്റ് പി ജെ ജെബിന്‍ ഉദ്ഘാടനം ചെയ്തു.ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് സുനീഷ് എം എന്‍ അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് മെമ്പര്‍ പ്രദീപ് കൂന്നത്ത് ആമുഖ പ്രഭാഷണം നടത്തി.പഞ്ചായത്ത് കമ്മറ്റി ജന സെക്രട്ടറി അരുണ്‍ ഗഗനന്‍, എസ് സി മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സാജു പി കെ, പഞ്ചായത്ത് ഭാരവാഹികളായ എം സി ബിജു , ബിനോജ് വാഴപ്പുള്ളി , അജീഷ് പെങ്ങാമുക്ക് എന്നിവര്‍ നേതൃത്വം നല്‍കി.



