28.1 C
Kunnamkulam
Saturday, October 3, 2026
Home Bureaus Punnayurkulam പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ച് പുന്നയൂര്‍ എസ്.ഡി.പി.ഐ

പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ച് പുന്നയൂര്‍ എസ്.ഡി.പി.ഐ

36

എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്രയും പൊതുയോഗവും സംഘടിപ്പിച്ചു.പി.എം-ശ്രീ പദ്ധതിയില്‍ നിന്ന് യു.ഡി.എഫ് സര്‍ക്കാര്‍ പിന്‍മാറുക, മതേതരത്വം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചാണ് എസ്.ഡി.പി.ഐ സംസ്ഥാനവ്യാപകമായി നടത്തുന്ന കാമ്പയിന്റെ ഭാഗമായി എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചത്. അകലാട് അംബാലയില്‍ നിന്ന് ആരംഭിച്ച പദയാത്ര എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് കെ എച്ച് ഷാജഹാന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങള്‍ പിന്നിട്ട് എടക്കഴിയൂര്‍ പോസ്റ്റ് സെന്ററില്‍ പദയാത്ര സമാപിച്ചു. കാട്ടിലെ പള്ളിയില്‍ നടന്ന സ്വീകരണം യോഗത്തില്‍ ഷമീര്‍ ബ്രോ സംസാരിച്ചു.സമാപന പൊതുയോഗത്തില്‍ എസ്.ഡി.പി.ഐ പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.എം. നൗഫല്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് കെ.വി. അബ്ദുള്‍ നാസര്‍ പൊതുയോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ടി.എം. അക്ബര്‍, പഞ്ചായത്ത് സെക്രട്ടറി അഷ്‌കര്‍ ഖാദിരിയ്യ, വൈസ് പ്രസിഡന്റ് അഷ്‌കര്‍ എടക്കഴിയൂര്‍,പഞ്ചായത്ത് ഭാരവാഹികള്‍, ബ്രാഞ്ച് ഭാരവാഹികള്‍, പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!