30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Guruvayur ഗുരുവായൂര്‍ നഗരസഭ ശുചീകരണ തൊഴിലാളികളുടെ തസ്തിക വര്‍ധിപ്പിക്കണം ; സിഐടിയു

ഗുരുവായൂര്‍ നഗരസഭ ശുചീകരണ തൊഴിലാളികളുടെ തസ്തിക വര്‍ധിപ്പിക്കണം ; സിഐടിയു

22

വിപുലീകരിച്ച നഗരസഭയില്‍ ശുചീകരണ തൊഴിലാളികളുടെ തസ്തികള്‍ വര്‍ദ്ധിപ്പിക്കണമെന്ന് തൃശ്ശൂര്‍ ജില്ല മുന്‍സിപ്പല്‍ ആന്റ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ സിഐടിയു ഗുരുവായൂര്‍ യൂണിറ്റ് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഗുരുവായൂര്‍ എ. കെ. ജി സദനത്തില്‍ നടന്ന കണ്‍വെന്‍ഷന്‍ യൂണിയന്‍ ജില്ലാ പ്രസിഡണ്ട് പി.ജി സുബിദാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഉണ്ണി വാറനാട്ട് അദ്ധ്യക്ഷനായി. യൂണിയന്‍ ജില്ലാ സെക്രട്ടറി എം. കെ സുനില്‍ സംഘടനാ റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി പി .പി ബ്രിജേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ആരോഗ്യ സ്ഥിരം സമിതി ചെയര്‍ പേഴ്‌സണ്‍ ബിന്ദു അജിത്ത് കുമാര്‍, സി ഐടിയു ഗുരുവായൂര്‍ കോഡിനേഷന്‍ കണ്‍വീനര്‍ ജയിംസ് ആളൂര്‍, യൂണിയന്‍ ജില്ലാ കമ്മറ്റി അംഗങ്ങളായ
സുമ വിജയന്‍, ടി . എ .ഷജീര്‍, വി.വി നിര്‍മ്മല എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!