30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Punnayurkulam ‘സ്‌നേഹക്കൂട്’ സഹപാഠി സംഗമവും പുരസ്‌കാര വിതരണവും നടന്നു

‘സ്‌നേഹക്കൂട്’ സഹപാഠി സംഗമവും പുരസ്‌കാര വിതരണവും നടന്നു

18

സീതി സാഹിബ് മെമ്മോറിയല്‍ വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എടക്കഴിയൂര്‍ എസ് എസ് എല്‍ സി 1989 ബാച്ച് കൂട്ടായ്മയുടെ ‘സ്‌നേഹക്കൂട് – സഹപാഠി സംഗമവും പുരസ്‌കാര വിതരണവും നടത്തി.പെരിയമ്പലം ബീച്ചിലെ അല്‍ ഹദീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം തുഫൈല്‍ പൊന്നേത്ത് ഉദ്ഘാടനം ചെയ്തു. പി എം ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. അകാലത്തില്‍ മരണമടഞ്ഞ അധ്യാപകരെയും സഹപാഠികളെയും പി. സി. ഇബ്രാഹിം അനുസ്മരിച്ചു. സി വി സുരേന്ദ്രന്‍, ഹംസ മാഷ് ,ഹൈദര്‍, ടി. എം ബിന്ദു , പി ഡി ജയരാജന്‍, പി കെ സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു.ചടങ്ങില്‍ എസ് എസ് എല്‍ സി, പ്ലസ് 2 പരീക്ഷകളില്‍ ഉന്നതവിജയം നേടിയ ബാച്ച് അംഗങ്ങളുടെ മക്കളെയും, ജില്ലാതല കലാ കായിക മത്സരങ്ങളില്‍ വിജയിച്ച മൂന്ന് പ്രതിഭകളെയും വിവാഹം കഴിഞ്ഞ് 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരട്ടക്കുഞ്ഞുങ്ങളുടെ അച്ഛനായ ബാച്ചിലെ അംഗം ധര്‍മ്മനെയും കുടുംബത്തെയും പ്രത്യേകമായി ഉപഹാരം നല്‍കി ആദരിച്ചു.തുടര്‍ന്ന് സ്‌നേഹവിരുന്നും, ക്വിസ് മത്സരവും, വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!