30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kunnamkulam തൃശ്ശൂര്‍ ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) അംഗമായി സൗമ്യ അനില്‍ തിരഞ്ഞെടുക്കപ്പെട്ടു

തൃശ്ശൂര്‍ ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) അംഗമായി സൗമ്യ അനില്‍ തിരഞ്ഞെടുക്കപ്പെട്ടു

27

തൃശ്ശൂര്‍ ജില്ലാ ആസൂത്രണ സമിതി (ഡി.പി.സി) അംഗമായി കുന്നംകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലനെ എതിരില്ലാതെ തിരഞ്ഞെടുത്തു. നഗരസഭാ പ്രതിനിധികള്‍ക്കായി നീക്കിവെച്ച വനിതാ സംവരണ വിഭാഗത്തില്‍ നിന്നാണ് സൗമ്യ അനിലന്‍ തിരഞ്ഞെടുക്കപ്പെട്ടത്.ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസന പദ്ധതികളുടെ ഏകോപനത്തിലും രൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഡി.പി.സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഏറെ സന്തോഷമുണ്ടെന്ന് സൗമ്യ അനിലന്‍ പ്രതികരിച്ചു. കുന്നംകുളം നഗരസഭയുടെയും ജില്ലയിലെ മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും വികസന മുന്നേറ്റത്തിന് കരുത്തുപകരുന്ന രീതിയില്‍ പ്രവര്‍ത്തിക്കുമെന്നും, തന്നെ പിന്തുണച്ച പാര്‍ട്ടി നേതൃത്വത്തിനും ജനപ്രതിനിധികള്‍ക്കും നന്ദി അറിയിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ADVERTISEMENT
error: Content is protected !!