30.5 C
Kunnamkulam
Tuesday, August 18, 2026
Home Bureaus Kunnamkulam ആര്‍ട്ടിസ്റ്റ് സണ്ണിയുടെ കലാജീവിതത്തിന് 50 വര്‍ഷം ; സ്‌നേഹസംഗമവും അവാര്‍ഡ് ദാനവും നടന്നു

ആര്‍ട്ടിസ്റ്റ് സണ്ണിയുടെ കലാജീവിതത്തിന് 50 വര്‍ഷം ; സ്‌നേഹസംഗമവും അവാര്‍ഡ് ദാനവും നടന്നു

44

പ്രമുഖ ചിത്രകാരന്‍ ആര്‍ട്ടിസ്റ്റ് സണ്ണിയുടെ കലാജീവിതത്തിന്റെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്‌നേഹസംഗമവും അവാര്‍ഡ് ദാനവും കുന്നുംകുളം ലിവാ ടവര്‍ ദര്‍ബാര്‍ ഹാളില്‍ സംഘടിപ്പിച്ചു. ചടങ്ങില്‍ സാംസ്‌കാരിക, കലാ രംഗങ്ങളിലെ പ്രമുഖരും അമ്പതോളം ചിത്രകലാകാരന്മാരും പങ്കെടുത്തു. ചലച്ചിത്ര ആര്‍ട്ട് ഡയറക്ഷന്‍ രംഗത്ത് മികവ് പുലര്‍ത്തി സംസ്ഥാന പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ പ്രമുഖ കലാകാരന്മാരായ അജയന്‍ ചാലിശ്ശേരി, ഇന്ദുലാല്‍ കാവീട്, അപ്പുണ്ണി സാജന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ചിത്രകലാ മേഖലയ്ക്ക് നീണ്ടകാലത്തെ സംഭാവനകള്‍ നല്‍കിയ മുതിര്‍ന്ന ഗുരുശ്രേഷ്ഠരായ സാഗര്‍ മാസ്റ്റര്‍, ജോബ് മാസ്റ്റര്‍, ചെറിയാന്‍ മാസ്റ്റര്‍ എന്നിവരെ പൊന്നാടയണിയിച്ച് പ്രത്യേകം ആദരിച്ചു. പ്രശസ്ത ചിത്രകാരന്‍ ജഗദീഷ് നാരായണന്‍ അക്രിലിക് മാധ്യമത്തില്‍ തത്സമയം ചിത്രം വരച്ച് അവതരിപ്പിച്ച ലൈവ് ഡെമോണ്‍സ്‌ട്രേഷന്‍ പരിപാടിയുടെ പ്രധാന ആകര്‍ഷണമായി മാറി.നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, വൈസ് ചെയര്‍മാന്‍ പി ജി ജയപ്രകാശ്, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധി രാജു ബേബി, ഡോ. സാജന്‍ സി. ജേക്കബ്, കേരള ചിത്രകലാ പരിഷത്ത് തൃശൂര്‍ ജില്ലാ പ്രസിഡന്റ് സോമന്‍ അധീന, ജില്ലാ സെക്രട്ടറി ഹരിദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളായി പങ്കെടുത്തു.സണ്ണി, അനില്‍ സിന്‍-നിയ എന്നിവരുടെ ഏകോപനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ താഹ, ഭട്ടതിരിപ്പാട്, റാഫി ഫിലിമ, ഷെരീഫ്, സുബൈര്‍, ജിന്‍, പ്രിന്‍സ്, മോഹനന്‍ തുടങ്ങി നിരവധി കലാകാരന്മാര്‍ സംബന്ധിച്ചു.

 

ADVERTISEMENT
error: Content is protected !!