29.3 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Kechery നാടന്‍ പൂക്കളുടെ വര്‍ണ്ണക്കാഴ്ച ; കണ്ടാണശ്ശേരി ചെണ്ടുമല്ലി വിളവെടുപ്പ്

നാടന്‍ പൂക്കളുടെ വര്‍ണ്ണക്കാഴ്ച ; കണ്ടാണശ്ശേരി ചെണ്ടുമല്ലി വിളവെടുപ്പ്

14

നാടന്‍ പൂക്കളുടെ വര്‍ണ്ണക്കാഴ്ചയായി കണ്ടാണശ്ശേരിയില്‍ ചെണ്ടുമല്ലി വിളവെടുപ്പ് നടന്നു. ഓണവിപണി ലക്ഷ്യമിട്ട് കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്തില്‍ 2026-27 വര്‍ഷത്തെ ജനകീയ ആസൂത്രണ പദ്ധതിയുടെ ഭാഗമായി വനിതാ ഗ്രൂപ്പുകള്‍ക്കായി നടപ്പിലാക്കിയ ഓണപ്പൂക്കള്‍ പദ്ധതി പ്രകാരം അക്ഷര കുടുംബശ്രീ നടത്തിയ പൂകൃഷിയുടെ വിളവെടുപ്പാണ് നടന്നത്. കണ്ടാണശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം. പി. സജീപ് വിളവെടുപ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഓണക്കാലത്ത് നാടന്‍ പൂക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനും വനിതാ സ്വയം സഹായ സംഘങ്ങള്‍ക്ക് സാമ്പത്തികമായി കൈത്താങ്ങാവുന്നതിനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങില്‍ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്, അസിസ്റ്റന്റ് സെക്രട്ടറി സി.ഒ ആന്റോ, മറ്റ് ജനപ്രതിനിധികള്‍, കൃഷി ഓഫീസര്‍ ഡോ. ഗായത്രി രാജശേഖര്‍, കുടുംബശ്രീ സി.ഡി. എസ് ചെയര്‍പേഴ്‌സണ്‍ വിജിത മജ്‌നു,കൃഷി ഓഫീസിലെ മറ്റ് ഉദ്യോഗസ്ഥര്‍, കുടുംബശ്രീ സി.ഡി.എസ്. അംഗങ്ങള്‍, ജെ. എല്‍.ജി ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

 

ADVERTISEMENT
error: Content is protected !!