28.1 C
Kunnamkulam
Saturday, October 3, 2026
Home Bureaus Perumpilavu ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ; ചാലിശ്ശേരി ജിസിസി വോളിബോള്‍ അക്കാദമി റണ്ണേഴ്‌സ് ജേതാക്കള്‍

ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ; ചാലിശ്ശേരി ജിസിസി വോളിബോള്‍ അക്കാദമി റണ്ണേഴ്‌സ് ജേതാക്കള്‍

19

കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പാലക്കാട് ജില്ലാ ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ചാലിശ്ശേരി ജിസിസി വോളിബോള്‍ അക്കാദമി റണ്ണേഴ്‌സ് ജേതാക്കളായി .പാലക്കാട് നന്മാറ അയിലൂര്‍ ഹൈസ്‌കൂള്‍ മൈതാനത്ത് രണ്ട് ദിവസങ്ങളിലായാണ് മത്സരം നടന്നത്. ജിസിസി ക്ലബ്ബിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ജൂനിയര്‍ വിഭാഗത്തില്‍ ജില്ലാ തലത്തില്‍ ഫൈനലില്‍ പ്രവേശിക്കുന്നത് .ചാലിശ്ശേരി ഹൈസ്‌കൂള്‍ മൈതാനത്ത് ജി എച്ച് എസ് എസ് കിഴക്കഞ്ചേരി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹോസ്റ്റല്‍ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സെമി ഫെനലില്‍ പരാജയപ്പെടുത്തിയത്. ഫൈനല്‍ മല്‍സരത്തില്‍ വോളി ക്ലബ് മമ്പാടിനോട് അവസാന പോയിന്റ് വരെ പോരാട്ടവീര്യം കൈവിടാതെയാണ് ജി.സി.സി താരങ്ങള്‍ കളംവിട്ടത്.
കോച്ച് ,നാസര്‍ പാറമേലിന്റെ വിദഗ്ധ പരിശീലനവും നിരന്തരമായ പ്രോത്സാഹനവും താരങ്ങളുടെ മുന്നേറ്റത്തിന് വലിയ പിന്തുണയായി.ജില്ലാ തലത്തില്‍ ചരിത്രനേട്ടം സ്വന്തമാക്കിയ പരിശീലകനെയും ജൂനിയര്‍ താരങ്ങളെയും ക്ലബ് പ്രസിഡന്റ് ഷാജഹാന്‍ നാലകത്ത്, സെക്രട്ടറി ജിജു ജേക്കബ്, ട്രഷറര്‍ എ.എം. ഇക്ബാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ അഭിനന്ദിച്ചു.

 

ADVERTISEMENT
error: Content is protected !!