28.1 C
Kunnamkulam
Saturday, October 3, 2026
Home Bureaus Kechery മറ്റം സെന്റ് തോമസ് ഫൊറോനയില്‍ വിശുദ്ധ ക്ലാര കുടുംബക്കൂട്ടായ്മ വാര്‍ഷിക സമ്മേളനം

മറ്റം സെന്റ് തോമസ് ഫൊറോനയില്‍ വിശുദ്ധ ക്ലാര കുടുംബക്കൂട്ടായ്മ വാര്‍ഷിക സമ്മേളനം

27

മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ വിശുദ്ധ ക്ലാര കുടുംബക്കൂട്ടായ്മയുടെ വാര്‍ഷികം ആഘോഷിച്ചു.കൂത്തൂര്‍ ഉതുപ്പു ജോസഫിന്റെ വസതിയില്‍ വെച്ച് നടന്ന വാര്‍ഷിക സമ്മേളനം മറ്റം ഫൊറോന പള്ളി വികാരി ഫാ. ഫ്രാന്‍സീസ് ആളൂര്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് ഇനാശു ജേക്കബ് ചടങ്ങില്‍ അധ്യക്ഷനായി. സഹ വികാരി ഫാ. ജീയോ വേലൂക്കാരന്‍, ഡീക്കന്‍ മെബിന്‍ കീറ്റിക്കല്‍, മറ്റം സെന്റ് മേരീസ് കോണ്‍വെന്റിലെ സിസ്റ്റര്‍ ലിനി മരിയ സിസ്റ്റര്‍ അനില കണ്ണനായ്ക്കല്‍ കുടുംബക്കൂട്ടായ്മ കേന്ദ്രസമിതി പ്രസിഡണ്ട് സി.ഒ. ജെയ്‌സണ്‍, ട്രസ്റ്റിമാരായ സി.ടി. സ്പാര്‍ട്ടക്‌സ്, എം.ജെ ജോഷി , കുടുംബക്കൂട്ടായ്മ സെക്രട്ടറി സി.വി ലിവിയ , ട്രഷറര്‍ ഫിനോജ് ഫ്രാങ്കോ, യൂത്ത് കോര്‍ഡിനേറ്റര്‍ അലക്‌സ് ജോസ് കെ, കണ്‍വീനര്‍ ജോസഫ് കൂത്തൂര്‍, ഹീര ഷെര്‍സി, ആന്‍സി ജോയ്സണ്‍ എന്നിവര്‍ സംസാരിച്ചു വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും, ജൂബിലി ആഘോഷിക്കുന്ന ദമ്പതികളെയും, നവ ദമ്പതിമാരെയും, ക്ലാര നാമധാരികളെയും, പുതിയ അംഗങ്ങളെയും ചടങ്ങില്‍ ആദരിച്ചു. ഫണ്ണി ഗെയിംസും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളും വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടന്നു. വിശുദ്ധ ക്ലാര പുണ്യവതിയുടെ തിരുനാളിന്റെ ഭാഗമായി കേക്ക് മുറിച്ച് മധുരം പങ്കിട്ടു. സ്‌നേഹവിരുന്നോടു കൂടി ആഘോഷ പരിപാടികള്‍ സമാപിച്ചു. പരിപാടികള്‍ക്ക് കുടുംബക്കൂട്ടായ്മ ഭാരവാഹികളായ ജസ്റ്റിന്‍ ലൂവീസ്, കെ.പി ഡേവീസ്,
സനില ജോയ്സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!