ഷൊര്‍ണൂരില്‍ നടന്ന വാഹനാപകടത്തില്‍ തളി സ്വദേശിനിയായ വീട്ടമ്മ മരിച്ചു. തളി പാറപ്പുറം മുല്ലാമ്പറമ്പില്‍ അബ്ദുല്‍ മുത്തലിബ് ഭാര്യ ഫാത്തിമയാണ് മരിച്ചത്. ഷൊര്‍ണ്ണൂര്‍ പാലത്തില്‍ വെച്ചാണ് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് അബ്ദുല്‍ മുത്തലിബ്, മകള്‍ റസ്മിയ എന്നിവരെ ഗുരുതര പരിക്കുകളോടെ പി കെ ദാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷൊര്‍ണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് പോകുകയായിരുന്നു കുടുംബം.



