ചൊവ്വന്നൂര്‍ പഞ്ചായത്തിലെ മികച്ച നെല്‍ കര്‍ഷകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ ഷിനു ഇടവനയെ ബി.ജെ.പി. നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി മഹേഷ് തിരുത്തിക്കാട് പൊന്നാട അണിയിച്ച് അനുമോദിച്ചു. ചടങ്ങില്‍ നിയോജകമണ്ഡലം ട്രഷറര്‍ വിഗീഷ്, പഞ്ചായത്ത് പ്രസിഡന്റ് ജിതീഷ് മാന്തോപ്പ്, 125-ാം ബൂത്ത് പ്രസിഡന്റ് ഷിബി ഇടവന എന്നിവരും മഹിളാമോര്‍ച്ച പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു.



