പുന്നയൂര്‍ക്കുളം പഞ്ചായത്ത് വാതക സ്മശാനം തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനസജ്ജമാക്കി. വെള്ളിയാഴ്ചയാണ് ശ്മശാനത്തിന്റെ പ്രവര്‍ത്തനത്തില്‍ തകരാര്‍ ശ്രദ്ധയില്‍പെട്ടത്. ഒരു ഫാന്‍ തകരാര്‍ ആയിരുന്നു ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നത്. ഉടന്‍ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ശനിയാഴ്ച സ്വാതന്ത്ര്യദിന അവധിയും, ഞായറാഴ്ച പൊതുഅവധിയുമായതിനാല്‍ പിന്നീട് തിങ്കളാഴ്ചയാണ് തുടര്‍നടപടികള്‍ ഉണ്ടായത്. കമ്പനി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഉദ്യോഗസ്ഥര്‍ എത്തി ചൊവ്വാഴ്ചയോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഈ ദിവസങ്ങളില്‍ ഉണ്ടായ സാങ്കേതിക ബുദ്ധിമുട്ടിന് ഖേദം പ്രകടിപ്പിക്കുന്നതായി പഞ്ചായത്ത് പ്രസിഡണ്ട് വ്യക്തമാക്കി.



