കൊരട്ടിക്കര മൈത്രി നഗറിലെ ആളൊഴിഞ്ഞ പറമ്പിലെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പശുവിനെ കുന്നംകുളം ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷന്‍ ജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് രക്ഷപ്പെടുത്തി.വിവരം ലഭിച്ച് ഉടന്‍ സ്ഥലത്തെത്തിയ സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫിസര്‍ ശ്രീ.പ്രദീഷ്, ഓഫീസര്‍മാരായ സര്‍വ്വ ശ്രീ വിപിന്‍, എസ്, സുരേഷ് കുമാര്‍, ടി.വി, അജീഷ്, ജി, ഷാധു, ഷെരീഫ് എന്നിവരുടെ നേതൃത്യത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം. പന്നിശ്ശേരി ശ്രീ.സജീവ് നായരുടെ തൊട്ടടുത്തുള്ള പറമ്പിലാണ് അപകടമുണ്ടായത്. കോത്തോളി കുന്നത്തെ പുത്തന്‍വീട്ടില്‍ ശ്രീ. മനോജിന്റേ താണ് പശു. മൈത്രി നഗറിലെ പ്രസാദ് കളരിക്കല്‍, രാജന്‍ ചിറയത്ത്, സജീവ് നായര്‍ എന്നിവരും, താമസക്കാരും സന്നദ്ധ പ്രവര്‍ത്തകരും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേര്‍ന്നു.



