ചൂണ്ടല്‍ തത്ത്വമസി ദേശവിളക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ദേശവിളക്കിന്റെ സമ്മാന കൂപ്പണ്‍ വിതരണോദ്ഘാടനം ചൂണ്ടല്‍ സെന്ററില്‍ നടത്തി. രാവിലെ പാറപ്പുറം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പൂജിച്ച കൂപ്പണ്‍ ഗുരുസ്വാമി ജയപ്രകാശന്‍ , ബിനീഷ് കുംഭത്തിനു നല്‍കി ഉദ്ഘാടനം ചെയ്തു. പതിനാറാമത് വിളക്ക് ഉത്സവം നവംബര്‍ 19.20, 21 ദിവസങ്ങളില്‍ ആഘോഷിക്കും. സമ്മാന കൂപ്പണിന്റെ നറുക്കെടുപ്പ് നവംബര്‍ 15 ന് നടത്തും.



