30.6 C
Kunnamkulam
Friday, November 20, 2026
Home Bureaus Perumpilavu പെരുമ്പിലാവിലെ പഴയ കാലിചന്തയ്ക്ക് സമീപത്തെ വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടമെന്ന് നാട്ടുകാര്‍

പെരുമ്പിലാവിലെ പഴയ കാലിചന്തയ്ക്ക് സമീപത്തെ വളവില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടമെന്ന് നാട്ടുകാര്‍

14

ചൂണ്ടല്‍ – കുറ്റിപ്പുറം സംസ്ഥാനപാതയില്‍ പെരുമ്പിലാവിലെ പഴയ കാലിചന്തയ്ക്ക് സമീപത്തെ അപകടവളവില്‍ വാഹനങ്ങള്‍ സ്ഥിരമായി പാര്‍ക്ക് ചെയ്യുന്നത് വലിയ അപകടങ്ങള്‍ വരുത്തി വെക്കുമെന്ന് നാട്ടുകാര്‍. പൊറവൂര്‍ റോഡില്‍ നിന്ന് കയറുന്ന വാഹനങ്ങള്‍ക്ക് കാഴ്ച മറയുന്നതും, പെരുമ്പിലാവ് – പട്ടാമ്പി റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് കോഴിക്കോട് ഭാഗത്തേക്ക് പോകാന്‍ റോഡില്‍ നിര്‍ത്തിയിട്ട വാഹനങ്ങള്‍ തടസ്സമാകുന്നതുമാണ് പ്രധാന പ്രശ്‌നം. വളവ് തിരിയുമ്പോള്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കാണാന്‍ കഴിയാത്തത് അപകടം വിളിച്ചുവരുത്തും. നിരവധി തവണ ഹൈവേ പോലീസിനോട് പരാതി പറഞ്ഞിട്ടും റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെതിരെ നടപടിയും എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. വലിയൊരു ദുരന്തം ഉണ്ടാകുന്നതിന് മുന്‍പ് അടിയന്തരമായി ഇവിടെ ‘നോ പാര്‍ക്കിംഗ്’ ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്നും നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

 

ADVERTISEMENT
error: Content is protected !!