27.4 C
Kunnamkulam
Wednesday, August 19, 2026
Home Bureaus Kechery റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ടാക്‌സിയിടിച്ച് പരിക്കേറ്റ ആള്‍ മരിച്ചു

റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോ ടാക്‌സിയിടിച്ച് പരിക്കേറ്റ ആള്‍ മരിച്ചു

54

റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ ഓട്ടോ ടാക്‌സിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു.കേച്ചേരി മണലി സ്വദേശി പുടവക്കോട്ടില്‍ ഞാലില്‍ വീട്ടില്‍ ഇസ്മയില്‍ മകന്‍ മുഹമ്മദാണ്(70) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ ഒമ്പതരയോടെ കേച്ചേരി വടക്കാഞ്ചേരി റോഡില്‍ പഴയ സൊസൈറ്റി ഓഫീസിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടയിലാണ് മുഹമ്മദിനെ ഓട്ടോ ടാക്‌സിയിടിച്ചത്.റോഡിലേക്ക് തെറിച്ചു വീണ മുഹമ്മദിനെ നാട്ടുക്കാരുടെ സഹായത്തോടെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകര്‍ ആംബുലന്‍സില്‍ മുളങ്കുന്നത്ത്ക്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. പോലീസ് നടപടികള്‍ക്ക് ശേഷം മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മാര്‍ട്ടം നടത്തി മൃതദ്ദേഹം ബുധനാഴ്ച്ച ഉച്ചതിരിഞ്ഞ് വീട്ടിലെത്തിച്ചു. പൊതു ദര്‍ശത്തിന് ശേഷം ഭൗതിക ശരീരം വിലാപയാത്രയായി പട്ടിക്കര ജുമാ മസ്ജിദിലെത്തിച്ച് പ്രാര്‍ത്ഥനകള്‍ക്ക് ശേഷം ഖബറടക്കം നടത്തി. നസീമയാണ് ഭാര്യ. നൗഷാദ്, റഷീദ് അബ്ദുള്‍ അസീസ് എന്നിവര്‍ മക്കളാണ്.

ADVERTISEMENT
error: Content is protected !!