27.5 C
Kunnamkulam
Wednesday, October 7, 2026
Home Bureaus Velur വേലൂര്‍ സഹകരണ ബാങ്കില്‍ ഭിന്നത ; പ്രസിഡന്റിനെതിരെ ഭരണസമിതി അംഗങ്ങള്‍

വേലൂര്‍ സഹകരണ ബാങ്കില്‍ ഭിന്നത ; പ്രസിഡന്റിനെതിരെ ഭരണസമിതി അംഗങ്ങള്‍

91

വേലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പിലിനെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും രണ്ട് ഭരണ സമിതി അംഗങ്ങളെ പുറത്താക്കുന്നതിനായി പ്രസിഡന്റ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഒരു വിഭാഗം ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.വേലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സുരേഷ് മമ്പറമ്പലിനെതിരെ വൈസ് പ്രസിഡന്റ് ഉള്‍പ്പടെയുള്ള ഏഴ് ഭരണസമിതി അംഗങ്ങളാണ് അവിശ്വാസം രേഖപ്പെടുത്തിയിട്ടുള്ളത്. പ്രസിഡന്റ് നിരന്തരമായി അഴിമതിയും ക്രമക്കേടും നടത്തുകയാണെന്നും ഏകാധിപത്യ ഭരണമാണെന്നും ആരോപിച്ചാണ് 13 അംഗങ്ങളില്‍ ഏഴുപേര്‍ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കിയിട്ടുള്ളത്.അവിശ്വാസത്തെ തകര്‍ക്കുന്നതിനായി ബോര്‍ഡിലെ അംഗങ്ങളായ മനോജ് പൂവത്തിങ്കല്‍, മാക്കോത്ത് ഗോവിന്ദന്‍കുട്ടി എന്നിവരെ സ്വയമേദയ രാജിവെച്ചൂ എന്ന് മിനിറ്റ്‌സില്‍ വ്യാജമായി എഴുതിച്ചേര്‍ത്ത് പുറത്താക്കി. ഇതിനെതിരെ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്.ഇതിനെ തുടര്‍ന്ന് യോഗത്തിന്റെ നിരീക്ഷണ ക്യാമ്പ് ദൃശ്യങ്ങള്‍ പരിശോധിക്കുവാന്‍ കോടതി സഹകരണ വകുപ്പ് ജെ.ആര്‍ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭീമമായ വായ്പ കുടിശിക ഉള്ളതുകൊണ്ടാണ് രണ്ടംഗങ്ങള്‍ രാജിവച്ചതെന്ന പ്രസിഡന്റിന്റെ ആരോപണം തെറ്റാണ്. പുറത്താക്കിയ ഒരംഗത്തിന് കുടിശ്ശികയില്ല. മറ്റൊരംഗം രാജി എഴുതി ചേര്‍ത്ത ജൂണ്‍മാസം 22 തീയതിയിലെ യോഗത്തിന് ആഴ്ചകള്‍ക്ക് മുമ്പ് തന്നെ വായ്പ പൂര്‍ണമായും അടച്ച് തീര്‍ത്തിരുന്നു.വലിയ രീതിയിലുള്ള സാമ്പത്തിക ക്രമക്കേടാണ് പ്രസിഡന്റ് നടത്തുന്നത്.
രണ്ടുമാസമായി കോറം തികയാത്തതിനാല്‍ തികയാത്തതിനാല്‍ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിംഗ് കൂടാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രസിഡന്റ് രാജി വെച്ച് ഒഴിയണമെന്നും അവിശ്വാസത്തില്‍ ഒപ്പിട്ട മെമ്പര്‍മാര്‍ ആവശ്യപ്പെട്ടു.
എരുമപ്പെട്ടി പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് ഒ.എ.ജോസ്,സണ്ണി വടക്കന്‍, രവീന്ദ്രന്‍ വട്ടം പറമ്പില്‍,പി.ആര്‍. മണികണ്ഠന്‍, മനോജ് പൂവത്തിങ്കല്‍, മാക്കോത്ത് ഗോവിന്ദന്‍കുട്ടി,ഷൈനി ഫ്രാന്‍സിസ് എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!