25 C
Kunnamkulam
Tuesday, October 6, 2026
Home CCTV Desk ‘ചോദ്യങ്ങള്‍ തയാറാക്കിയത് എഐ’; എന്‍ടിഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ധര്‍

‘ചോദ്യങ്ങള്‍ തയാറാക്കിയത് എഐ’; എന്‍ടിഎക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദഗ്ധര്‍

35
xr:d:DAEtnpNtJvg:5252,j:5244851660900903458,t:23112112

യുജിസി നെറ്റ് പരീക്ഷാ വിവാദത്തില്‍ എന്‍ടിഎക്കെതിരെ ഗുരുതര ആരോപണങ്ങള്‍. ചോദ്യങ്ങള്‍ പരിശോധിക്കാന്‍ മതിയായ അക്കാദമിക് പാനലുകള്‍ ഉണ്ടായിരുന്നില്ലെന്നും ചോദ്യങ്ങള്‍ ഭൂരിപക്ഷവും തയ്യാറാക്കിയത് എഐ ഉപയോഗിച്ചാണെന്നും വിദഗ്ധര്‍ ആരോപിച്ചു. തര്‍ജ്ജിമ അടക്കം തയ്യാറാക്കിയതും എ ഐ സഹായത്തോടെയെന്ന് വിദഗ്ധര്‍ പറയുന്നു. എന്നാല്‍, ആരോപണങ്ങള്‍ തള്ളി എന്‍ടിഎ രംഗത്തെത്തി. ചോദ്യപേപ്പര്‍ തയാറാക്കാന്‍ എഐ ഉപയോഗിച്ചിട്ടില്ലെന്നാണ് എന്‍ടിഎ വൃത്തങ്ങളുടെ വിശദീകരണം. ഉത്തര സൂചികകള്‍ക്കെതിരെ ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്കെതിരെയും എന്‍ടിഎ രംഗത്തെത്തി. ഉത്തരസൂചിക സംവിധാനം നീതിപൂര്‍വമായിരുന്നുവെന്നും എല്ലാ വിദ്യാര്‍ഥികള്‍ക്കും തുല്യ അവസരമുണ്ടായിരുന്നെന്നും എന്‍ടിഎ വിശദീകരിച്ചു. ഉത്തരസൂചിക ആക്ഷേപങ്ങള്‍ വിദഗ്ധ സമിതി പരിശോധിക്കും. പരാതികള്‍ പരിഗണിച്ച ശേഷമേ അന്തിമ ഉത്തരസൂചിക പ്രസിദ്ധീകരിക്കൂവെന്നും സംവിധാനത്തില്‍ പിഴവില്ലെന്നും എന്‍ടിഎ വിശദീകരിച്ചു.

 

ADVERTISEMENT
error: Content is protected !!