31.8 C
Kunnamkulam
Saturday, September 12, 2026
Home Bureaus Punnayurkulam വടക്കേക്കാട് കോണ്‍ഗ്രസ് സദ്ഭാവന ദിന ആചരണം

വടക്കേക്കാട് കോണ്‍ഗ്രസ് സദ്ഭാവന ദിന ആചരണം

63

വടക്കേക്കാട് ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ രാജീവ് ഗാന്ധി ജന്മദിനം സദ്ഭാവന ദിനമായി ആചരിച്ചു.വടക്കേക്കാട് മുക്കിലപീടിക സെന്ററില്‍ നടന്ന ചടങ്ങ് മണ്ഡലം പ്രസിഡണ്ട് അജയകുമാര്‍ വൈലേരി അധ്യക്ഷത വഹിച്ചു. ഡിസിസി മെമ്പര്‍ എസ്.കെ ഖാലിദ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി ഉപാദ്ധ്യക്ഷന്‍മാരായ ഹസ്സന്‍ തെക്കേപാട്ടയില്‍, അഷറഫ് തറയില്‍, കുഞ്ഞുമുഹമ്മദ് തെക്കുമുറി, കുഞ്ഞുമൊയ്തു പറയങ്ങാട്ടില്‍, പഞ്ചായത്ത് പ്രസിഡന്റ് ജില്‍സി ബാബു, വാര്‍ഡ് മെമ്പര്‍മാരായ ആര്‍ എം ബക്കര്‍, മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികളായ നാസര്‍ ആനക്കോട്ടില്‍, ഷെക്കീര്‍ അണ്ടിക്കോട്ടില്‍, അലിമോന്‍ , അലി പെരുമ്പുള്ളി, അഖില്‍ തുടങ്ങിവര്‍ പങ്കെടുത്തു സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!