29.4 C
Kunnamkulam
Friday, August 21, 2026
Home Bureaus Kechery തോളൂരില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച ; 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

തോളൂരില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച ; 50 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു

221

തോളൂരില്‍ വീട് കുത്തി തുറന്ന് വന്‍ കവര്‍ച്ച .50 പവനോളം സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി.തോളൂര്‍ നാലകത്ത് ഷക്കീര്‍ എന്നയാളുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. വീടിന്റെ പുറകുവശത്തെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന മോഷ്ടാക്കള്‍, ബെഡ്‌റൂമിലെ അലമാരകള്‍ കുത്തിപ്പൊളിച്ചാണ് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത്.പുറകു വശത്തെ വാതില്‍ കമ്പിപ്പാര വെച്ച് തിക്കിയ ശേഷം തകര്‍ത്താണ് മോഷ്ടാക്കള്‍ വീടിനുള്ളിലേക്ക് പ്രവേശിച്ചത്. ഷക്കീറിന്റെ വീടിന്റെ പുറകുവശം റെയില്‍വേ ട്രാക്കാണ് ഇതിനാല്‍ ഈ ഭാഗം പെട്ടെന്ന് ജനശ്രദ്ധ ലഭിക്കാത്ത ഇടമാണ്. ഈ വഴിയാണ് മോഷ്ടാവ് വീട്ടിലേക്ക് പ്രവേശിച്ചതെന്നാണ് അനുമാനിക്കുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചുമണിക്ക് വീട്ടില്‍ നിന്ന് പുറത്തുപോയ വീട്ടുക്കാര്‍, പുലര്‍ച്ചെ ഒന്നരയോടെയാണ് തിരിച്ചെത്തിയത്.വീടിനുള്ളില്‍ പ്രവേശിച്ചപ്പോള്‍ അലമാരകള്‍ തകര്‍ത്ത് ഉള്ളിലുണ്ടായിരുന്ന സായന സമാഗ്രികള്‍ വാരി വലിച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആഭരണങ്ങള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഷക്കീര്‍ പറപ്പൂരില്‍ തുണിക്കട നടത്തി വരികയാണ്. ഓണക്കാലമായതിനാല്‍ വീട്ടുകാരെല്ലാവരും തുണിക്കടയിലായിരുന്നു. ഇവരെ കുറിച്ചും വീടും പരിസരവും സംബന്ധിച്ചും വ്യക്തമായ ധാരണയുള്ളവരാണോ മോഷ്ടാക്കള്‍ എന്ന സംശയവും പോലീസിനുണ്ട്. ഷക്കീറിന്റെ മകളുടെ വിവാഹ ആവശ്യത്തിനുവേണ്ടി വാങ്ങി സൂക്ഷിച്ചിന്നുന്ന സ്വര്‍ണ്ണാഭരണങ്ങളാണ് മോഷണം പോയത്. മോഷണ വിവരം വീട്ടുക്കാര്‍ വിളിച്ചറിയിച്ചതനുസരിച്ച് പേരമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നായയും വിരലടയാള വിദഗ്ധരും ഉള്‍പ്പെടെ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു. പേരാമംഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

ADVERTISEMENT
error: Content is protected !!