30.4 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk കേരള വിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു

കേരള വിഷന്‍ സംരംഭക കണ്‍വെന്‍ഷന്‍ ബെന്നി ബെഹനാന്‍ എം.പി ഉദ്ഘാടനം ചെയ്തു

94

മഹാമാരിക്കാലത്ത് പോലും സമൂഹത്തിനായി നിലകൊണ്ട കേരള വിഷന്റെ പ്രാധാന്യം വലുതാണെന്ന് ബെന്നി ബെഹനാന്‍ എംപി പറഞ്ഞു.
പുഴയ്ക്കല്‍ ലുലു ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന സംരംഭക കണ്‍വന്‍ഷന്‍ ചാലക്കുടി എം.പി. ബെന്നി ബെഹനാന്‍ ഉദ്ഘാടനം ചെയ്തു. കേരള വിഷന്റെ ഒ.ടി.ടി പ്ലാറ്റ്‌ഫോമായ കേരള വിഷന്‍ എക്‌സ്ട്രാ എന്റര്‍ടെയ്ന്‍മെന്റ് ‘കീ’യുടെ കൊമേഴ്‌സ്യല്‍ ലോഞ്ചിങ്ങ് എംഎല്‍എ പി. ബാലചന്ദ്രന്‍ നിര്‍വ്വഹിച്ചു. സി.ഒ.എ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവീണ്‍ മോഹന്‍ അധ്യക്ഷത വഹിച്ചു.

സംരംഭകര്‍ക്ക് മുന്നിലുള്ള വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തില്‍ ഇസാഫ് ബാങ്ക് എംഡി പോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി. മേയര്‍ എം.കെ. വര്‍ഗീസ്, കെ.സി.സി.എല്‍ ആന്റ് കെ.വി.ബി.എല്‍ ചെയര്‍മാന്‍ കെ. ഗോവിന്ദന്‍, മാനേജിംഗ് ഡയറക്ടര്‍ പി.പി. സുരേഷ് കുമാര്‍, സി.ഒ.ഒ എന്‍. പദ്മകുമാര്‍, സി.ഒ.എ സംസ്ഥാന സെക്രട്ടറി പി.ബി. സുരേഷ്, ട്രഷറര്‍ ബിനു ശിവദാസ്, ടി.സി.സി.എല്‍ ചെയര്‍മാന്‍ ഷകിലന്‍, സിഡ്കോ പ്രസിഡന്റ് കെ. വിജയകൃഷ്ണന്‍, ന്യൂസ് മലയാളം 24ഃ7 എംഡി എം.അബൂബക്കര്‍ സിദ്ദിഖ്, ഇന്‍ഫോമീഡിയ മാനേജിംഗ് എഡിറ്റര്‍ കെ.വി. രാജന്‍, കേരള വിഷന്‍ ന്യൂസ് ചെയര്‍മാന്‍ പി.എസ്. സിബി, എംഡി പ്രജേഷ് അച്ചാണ്ടി, തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT
error: Content is protected !!