കേരള ലേബര്‍ മൂവ്‌മെന്റ് എളവള്ളി യൂണിറ്റിന്റെ 33 ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കാരുണ്യസ്പര്‍ശം സംഘടിപ്പിച്ചു. എളവള്ളി സെന്റ് ആന്റണീസ് ദേവാലയം പാരീഷ് ഹാളില്‍ നടന്ന ചടങ്ങില്‍ ഇടവകയിലെ നിര്‍ധന കുടുംബങ്ങളിലെ വിധവകള്‍ക്കും, കിടപ്പുരോഗികള്‍ക്കും ഓണക്കിറ്റുകളുടെ വിതരണവും നടന്നു.മെല്‍ബണ്‍ രൂപതാ ബിഷപ്പ് എമരിറ്റ്‌സ് മാര്‍ ബോസ്‌കോ പുത്തൂര്‍ കാരുണ്യ സ്പര്‍ശത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ. എല്‍. എം എളവള്ളി യൂണിറ്റ് പ്രസിഡണ്ട് കെ. എം ആന്റോ അധ്യക്ഷനായി. ഇടവകയിലെ മുതിര്‍ന്ന അംഗങ്ങളെ കെ. എല്‍.എം അതിരൂപത ഡയറക്ടര്‍
ഫാ. പോള്‍ മാളിയമ്മാവ് ആദരിച്ചു. ഫൊറോന ഡയറക്ടര്‍ ഫാ ജോബി പൂത്തൂര്‍ അനുഗ്രഹ പ്രഭാഷണവും, ഇടവക വികാരി ഫാ. ഫ്രാങ്ക്ളിന്‍ കണ്ണനായ്ക്കല്‍ ആമുഖ പ്രഭാഷണവും നടത്തി. ഓണക്കിറ്റ് വിതരണോദ്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സിസ് നിര്‍വ്വഹിച്ചു. കെ. എല്‍.എം. അതിരൂപത പ്രസിഡണ്ട് മോളി ജോബി മുഖ്യാതിഥിയായി.
എളവള്ളി ഗ്രാമ പഞ്ചായത്ത് അംഗം കെ.സി. ജയന്‍ , അതിരൂപത ജനറല്‍ സെക്രട്ടറി ബേബി വാഴക്കാല, അതിരൂപത ട്രഷറര്‍ ഫ്രഞ്ചി ആന്ററണി, അതിരൂപത സെക്രട്ടറിയും ജനറല്‍ കണ്‍വീനറുമായ പി.ഐ. ഷാജു, അതിരൂപത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡണ്ട് സൈമണ്‍ വടുക്കൂട്ട്, കെ. എല്‍. എം ഫൊറോന പ്രസിഡണ്ട് ഔസേപ്പ് എളവള്ളി, വനിതാ വിഭാഗം പ്രസിഡണ്ട് സീമാ ഷാജു, ഇടവക ട്രസ്റ്റി ആല്‍ബിന്‍ ആന്റോ , യൂണിറ്റ് ട്രഷറര്‍ സി.കെ.ജോയ് എന്നിവര്‍ സംസാരിച്ചു. 33 -ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
ചടങ്ങില്‍ തുടക്കമായി.



