30.4 C
Kunnamkulam
Tuesday, September 15, 2026
Home Bureaus Guruvayur ഗുരുവായൂരില്‍ കമ്മ്യൂണിറ്റി മീഡിയേഷന്‍ സംഘടിപ്പിച്ചു

ഗുരുവായൂരില്‍ കമ്മ്യൂണിറ്റി മീഡിയേഷന്‍ സംഘടിപ്പിച്ചു

37

തൃശൂര്‍ ജില്ല നിയമ സേവന അതോറിറ്റി, ചാവക്കാട് താലൂക്ക് നിയമ സേവന കമ്മിറ്റി, ഗുരുവായൂര്‍ വില്ലേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി മീഡിയേഷന്‍ സംഘടിപ്പിച്ചു. ഗുരുവായൂര്‍ നഗരസഭ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററില്‍ ജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ കണ്ടെത്തി പരിഹരിക്കാനും ഗുരുവായൂരിനെ തര്‍ക്കരഹിത വില്ലേജാക്കി മാറ്റാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്. 4 പാനല്‍ അംഗങ്ങളാണ് മീഡിയേഷന് നേതൃത്വം നല്‍കുന്നത്. കേരള ബാങ്ക് റിട്ടയേഡ് ബ്രാഞ്ച് മാനേജര്‍ ആര്‍.രവികുമാര്‍, കാനറ ബാങ്ക് റിട്ടയേഡ് ജനറല്‍ മാനേജര്‍ പി. ഗോപാലകൃഷ്ണന്‍ നായര്‍, തൃശ്ശൂര്‍ വിവേകോദയം ബോയ്‌സ് സ്‌കൂള്‍ റിട്ടയേഡ് എ.എസ്. എ പി. വിജയലക്ഷ്മി, കെഎസ്ഇബി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പുരുഷോത്തമന്‍ പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി. എല്ലാ മാസവും ഇത്തരം കമ്മ്യൂണിറ്റി മീഡിയേഷന്‍ കേന്ദ്രത്തില്‍ തുടരുമെന്ന് സംഘാടകര്‍ അറിയിച്ചു. താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി പാര ലീഗല്‍ വോളന്റിയര്‍മാരായ വര്‍ഷ മാധവന്‍, ഹിബ, പ്രിയ എന്നിവര്‍ നേതൃത്വം നല്‍കി.

ADVERTISEMENT
error: Content is protected !!