31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Kechery ‘നവമ’ സാഹിത്യോത്സവം 2026 ; തൈക്കാട് മേഖല സംസ്‌കാരിക ഘോഷയാത്ര

‘നവമ’ സാഹിത്യോത്സവം 2026 ; തൈക്കാട് മേഖല സംസ്‌കാരിക ഘോഷയാത്ര

46

നവമണലൂര്‍ കാര്‍ബണ്‍ ന്യൂട്രല്‍ മണലൂര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാഹിത്യോത്സവം നവമ 2026 ന്റെ ഭാഗമായി തൈക്കാട് മേഖല സംഘാടക സമിതിയുടെ നേതൃത്വത്തില്‍ സംസ്‌കാരിക ഘോഷയാത്ര നടത്തി. ബ്രഹ്‌മക്കുളം സെന്റ് തെരേസാസ് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും ആരംഭിച്ച ഘോഷയാത്ര പ്രൊഫ: സി. രവീന്ദ്രനാഥ് എം.എല്‍.എ ഫ്‌ലാഗ് ഓഫ് ചെയ്തു. മണ്ഡലം തല നിര്‍വാഹക സമിതി ചെയര്‍മാന്‍ ഡോ: സി.രാവുണ്ണി, ചാവക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി.പി ജി സുബിദാസ്, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ടി.ഇ ജെയിംസ്, നഗരസഭ കൗണ്‍സിലര്‍ രജിത സുധീഷ്, പ്രധാന അധ്യാപിക സിസ്റ്റര്‍ ഡെയ്‌സി മരിയ , ഗീത കൈപറമ്പില്‍, ഡോ: സുഭാഷിണി മഹാദേവന്‍ , ടി. ആര്‍ രജ്ഞി, പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എം ലോഹിതാക്ഷന്‍, എം.എ ഷാജി, സി. ജെ ബേബി, ശങ്കര നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് അപ്പു മാസ്സര്‍ സ്‌കൂളില്‍ വെച്ച് സാഹിത്യ മത്സരവും ശില്പശാലയും സംഘടിപ്പിച്ചു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സാഹിത്യോത്സവം ആഗസ്റ്റ് 24ന് സമാപിക്കും.

 

ADVERTISEMENT
error: Content is protected !!