24.4 C
Kunnamkulam
Tuesday, September 15, 2026
Home CCTV Desk നാടിന്റെ കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും കാത്തുനില്‍ക്കാതെ അവനിക യാത്രയായി

നാടിന്റെ കരുതലിനും പ്രാര്‍ത്ഥനകള്‍ക്കും കാത്തുനില്‍ക്കാതെ അവനിക യാത്രയായി

152

സുമനസ്സുകളുടെ കരുതലിനും, നാടിന്റെ പിന്തുണയ്ക്കും അവനികയെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനായില്ല. മജ്ജമാറ്റിവെയ്ക്കല്‍ ശസ്‌ക്രിയയ്ക്കായി ഒരുങ്ങിയ ചെമ്മന്തട്ട കാളിയേടത്ത് മനോജിന്റെ മകള്‍ 13 വയസ്സുള്ള അവനികയാണ് ചികിത്സയിലിരിക്കെ നാടിനെ കണ്ണീരിലാഴ്ത്തി മടങ്ങിയത്. അവനികയുടെ സഹോദരന്‍ ആയൂഷിനും ഇതേ ആരോഗ്യപ്രശ്‌നം തന്നെയായിരുന്നു. രണ്ട് പേര്‍ക്കുമായി ചികിത്സയ്ക്കും, ശസ്ത്രക്രിയകള്‍ക്കുമായി ഒരു കോടി 20 ലക്ഷം രൂപയായിരുന്നു ചിലവ്. നാട്ടുകാരുടെ നേതൃത്വത്തില്‍ സഹായസമിതി രൂപീകരിച്ച് ആവശ്യമായ തുകയിലേറെയും സമാഹരിച്ചിരുന്നു. ആയുഷിന്റെ മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചിരുന്നു. ഇതിനിടെയാണ് നാടിന് മുഴുവന്‍ കണ്ണീരിലാഴ്ത്തി അവനിക വിടപറയുന്നത്. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു ചികിത്സകള്‍. സംസ്‌ക്കാര ചടങ്ങുകള്‍ തിങ്കളാഴ്ച രാവിലെ 10ന് നടക്കും. സുധയാണ് മാതാവ്.

 

ADVERTISEMENT
error: Content is protected !!