25.4 C
Kunnamkulam
Sunday, August 23, 2026
Home Bureaus Chavakkad ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ സെമിനാര്‍ ചാവക്കാട്

ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ജില്ലാ സെമിനാര്‍ ചാവക്കാട്

22

ഭാരത് സ്‌കൗട്‌സ് ആന്റ് ഗൈഡ്‌സ് ചാവക്കാട് ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ജില്ലാ സെമിനാര്‍ സംഘടിപ്പിച്ചു. മമ്മിയൂര്‍ എല്‍.എഫ്. കോണ്‍വെന്റ് ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഹാളില്‍ നടന്ന സെമിനാര്‍, ഗുരുവായൂര്‍ നഗരസഭാ പ്രതിപക്ഷ നേതാവ് ബഷീര്‍ പൂക്കോട് ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ പി എഫ് ശ്രീജ അദ്ധ്യക്ഷത വഹിച്ചു. ഡി.ഇ.ഒ. ഉള്‍പ്പെടെ 14 വിരമിച്ച അധ്യാപകര്‍ക്കും, 10, 15, 20, 25 വര്‍ഷം സേവനം അനുഷ്ഠിച്ചവരെയും അവാര്‍ഡ് നല്‍കി ആദരിച്ചു. ഹിമാലയ വുഡ് ബാഡ്ജ് അര്‍ഹരായ രണ്ട് പേര്‍ക്കും, സി.എം ഷീല്‍ഡ് ജേതാക്കള്‍, ലീഡര്‍ ട്രെയ്‌നര്‍ അര്‍ഹരായ അനിത സി. മാത്യു, പി എഫ് റീജ, സംസ്ഥാനതലത്തില്‍ പഞ്ചഗുസ്തിയില്‍ ഒന്നാം സ്ഥാനം ലഭിച്ച ടി.ജെ പ്രിന്‍സി, നാഷണല്‍ ജാം പുരി അവാര്‍ഡ്, രാജപുരസ്‌കാര്‍ അവാര്‍ഡ് ജേതാക്കള്‍ എന്നിവരെയും അനുമോദിച്ചു. സ്റ്റേറ്റ് ഓര്‍ഗനൈസിംഗ് കമ്മീഷണര്‍ ജി.കെ ഗിരീഷ് സെമിനാര്‍ അവതരണം നടത്തി. ചാവക്കാട് ജില്ലാ സെക്രട്ടറി ടി.യു ജെയ്‌സണ്‍, ജില്ലാ ട്രെയ്‌നിംഗ് കമ്മീഷ്ണര്‍ അനിത സി മാത്യു, ഡിസ്ട്രിക്റ്റ് ഓര്‍ഗനൈസിംഗ് കമ്മീഷ്ണര്‍ ജോസ് സി പൊന്നോര്‍, സുരേഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

 

ADVERTISEMENT
error: Content is protected !!