26.1 C
Kunnamkulam
Monday, August 24, 2026
Home Bureaus Kunnamkulam നിയന്ത്രണം വിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം

നിയന്ത്രണം വിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം

35

 

കുന്നംകുളം ആര്‍ത്താറ്റ് നിയന്ത്രണം വിട്ട കാര്‍ വീട്ടുമതിലില്‍ ഇടിച്ച് അപകടം. തിങ്കളാഴ്ച പുലര്‍ച്ചെ 12:30 ഓടെയാണ് സംഭവം. കുന്നംകുളം ഭാഗത്തുനിന്ന് ഗുരുവായൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന നന്നംമുക്ക് സ്വദേശികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. അപകടസമയത്ത് കാറില്‍ ഒരു കുട്ടി ഉള്‍പ്പെടെ നാലുപേര്‍ ഉണ്ടായിരുന്നു. കാറിലുണ്ടായിരുന്ന ഒരാള്‍ക്ക് നിസ്സാര പരിക്കേറ്റു. ഇയാളെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കുകള്‍ ഗുരുതരമല്ല. അപകടത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു.

 

ADVERTISEMENT
error: Content is protected !!