ഗുരുവായൂര്‍ ചാമുണ്ടേശ്വരി ക്ഷേത്രത്തിലെ കാഴ്ചക്കുല സമര്‍പ്പണവും ത്രിപുത്തരിയും ഭക്തിസാന്ദ്രമായി. മേല്‍ശാന്തി ശിവപ്രസാദ് നമ്പൂതിരി ആദ്യകുല സമര്‍പ്പിച്ചു. തുടര്‍ന്ന് ക്ഷേത്ര ഭാരവാഹികളായ സി. ബാലചന്ദ്രന്, ഹരീഷ് കൊളാടി, കണ്ണന് ചീരേടത്ത്, അഡ്വ: വേണുഗോപാല്‍ മുള്ളത്ത്, പി. എ. ഹരീഷ് തുടങ്ങിയവരും കാഴ്ചക്കുല സമര്‍പ്പണത്തില്‍ പങ്കാളികളായി.



