30.4 C
Kunnamkulam
Monday, September 7, 2026
Home Bureaus Kechery കെജെയു പാവറട്ടി – അന്തിക്കാട് മേഖല കമ്മിറ്റി ഓണാഘോഷം നടത്തി

കെജെയു പാവറട്ടി – അന്തിക്കാട് മേഖല കമ്മിറ്റി ഓണാഘോഷം നടത്തി

25

പൂക്കളം തീര്‍ത്തും ഓണപാട്ട് പാടിയും ഓണക്കിറ്റ് വിതരണം ചെയ്തും പായസം വിളമ്പിയും കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ പാവറട്ടി – അന്തിക്കാട് മേഖല കമ്മറ്റിയുടെ ഓണാഘോഷം. ഏനാമാക്കല്‍ നെഹ്‌റു പാര്‍ക്കില്‍ സംഘടിപ്പിച്ച ഓണാഘോഷം പ്രൊഫ.സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് അബ്ബാസ് വീരാവുണ്ണി അധ്യക്ഷനായി. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ക്ലമന്റ് ഫ്രാന്‍സിസ്, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ ഗ്രേസി ജേക്കബ്, സിജി മോഹന്‍ദാസ്, കെ ജെ യു സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജോസ് വാവേലി, മേഖല സെക്രട്ടറി അഫ്‌സല്‍ പാടൂര്‍, ജനപ്രതിനിധികളായ കെ എച്ച് ഫൈസല്‍, സുധര്‍മന്‍ ചിരുകണ്ടത്ത്, പ്രസന്ന മനോജ്, ജോഷി വാഴപ്പിള്ളി, കെ എസ് ശശീധരന്‍, കെ സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ ഓണക്കളികളും ഓണസദ്യയുമുണ്ടായിരുന്നു.

 

ADVERTISEMENT
error: Content is protected !!