26.5 C
Kunnamkulam
Friday, August 28, 2026
Home CCTV Desk സുകുമാരക്കുറുപ്പ് കേസ് ; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

സുകുമാരക്കുറുപ്പ് കേസ് ; നിജസ്ഥിതി അറിയണം, കേരള പൊലീസ് ഇന്റര്‍ പോളിനെ ബന്ധപ്പെട്ടു: രമേശ് ചെന്നിത്തല

48

സുകുമാരക്കുറുപ്പ് കേസ് നാല് പതിറ്റാണ്ടായി തീര്‍പ്പാക്കാനാകാത്ത എല്‍പി (ലോങ്ങ് പെന്റിങ്ങ്) കേസ് ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. വരുന്ന വിവരങ്ങളുടെ നിജസ്ഥിതി എന്താണ് എന്ന് അറിയണം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രൂണൈയില്‍ സുകുമാരക്കുറുപ്പിനോട് സാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന വാര്‍ത്തയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.ഇപ്പോള്‍ നിലനില്‍ക്കുന്നത് അഭ്യൂഹങ്ങള്‍ ആണെന്ന് പറഞ്ഞ അദ്ദേഹം ക്രൈംബ്രാഞ്ച് എഡിജിപിയോട് അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ പറഞ്ഞിട്ടുണ്ട് എന്ന് വ്യക്തമാക്കി. ഇന്നലെയാണ് ഡിവൈഎസ്പി എച്ച് വെങ്കിടേഷിനോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആഭ്യന്തരമന്ത്രി നിര്‍ദ്ദേശിച്ചിരുന്നത്. അന്വേഷണം നടക്കട്ടെ എന്നും ചെന്നിത്തല പറഞ്ഞു. ചാക്കോ വധക്കേസില്‍ അലി അക്ബറിന്റെ റിപ്പോര്‍ട്ട് പൂഴ്ത്തി എന്ന ആരോപണത്തില്‍ പ്രതികരിച്ച അദ്ദേഹം വയലാര്‍ രവി ആഭ്യന്തര മന്ത്രി ആയ കാലം തൊട്ട് ഉള്ള കേസാണെന്നും ഇനി എന്ത് പൂഴ്ത്താനാണെന്നും ചോദിച്ചു. കേരള പൊലീസ് ഇന്റര്‍ പോളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ADVERTISEMENT
error: Content is protected !!