26.5 C
Kunnamkulam
Friday, August 28, 2026
Home Bureaus Kechery ചൂണ്ടലില്‍ മാലിന്യനിക്ഷേപം രൂക്ഷം; പൊതുഇടങ്ങള്‍ മാലിന്യക്കൂമ്പാരമാകുന്നു

ചൂണ്ടലില്‍ മാലിന്യനിക്ഷേപം രൂക്ഷം; പൊതുഇടങ്ങള്‍ മാലിന്യക്കൂമ്പാരമാകുന്നു

18

ചൂണ്ടല്‍ പഞ്ചായത്തിലെ പൊതുഇടങ്ങില്‍ മാലിന്യം തള്ളുന്നത് നിര്‍ബാധം തുടരുന്നു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളിലായി പൊതു നിരത്തുകള്‍ക്ക് അരികിലായാണ് മാലിന്യം തള്ളുന്നത് സംസ്ഥാനത്ത് ശാസ്ത്രീയമായ മാലിന്യ സംസ്‌കരണവും ശുചിത്വവും ഉറപ്പാക്കിക്കൊണ്ട് മാലിന്യമുക്തം നവകേരളം എന്ന പേരില്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ കൂടി പങ്കാളികളാക്കി കൊണ്ടുള്ള പദ്ധതിയ്ക്ക് കഴിഞ്ഞ സര്‍ക്കാര്‍ തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി വീടുകളിലും സ്ഥാപനങ്ങളിലുമെത്തി ഹരിതകര്‍മ്മസേനാംഗങ്ങള്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച് സ്വീകരിക്കുന്നതും തുടര്‍ന്നു വരുന്നുണ്ട് എന്നാല്‍ ചില സാമൂഹ്യ വിരുദ്ധര്‍ ഇപ്പോഴും മാലിന്യങ്ങള്‍ തെരുവില്‍ വലിച്ചെറിയുന്നത് നിര്‍ബാധം തുടരുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ചൂണ്ടല്‍ പഞ്ചായത്തിലെ പല മേഖലകളിലും കൂടി കിടക്കുന്ന മാലിന്യങ്ങള്‍. കേച്ചേരി പട്ടിക്കര റോഡ്, തലക്കോട്ടുക്കര റോഡ്, കേച്ചേരി – ആളൂര്‍ റോഡിലെ പെരുമണ്ണ് പാട ശേഖര പരിസരം ചൂണ്ടല്‍ ആശുപത്രി റോഡ് തുടങ്ങിയ മേഖലകളിലാണ് മാലിന്യം തള്ളുന്നത് പതിവായിരിക്കുന്നത്. റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ക്കിടയിലേക്ക് ചാക്കുകളിലും പ്ലാസ്റ്റിക്ക് കവറുകളിലുമാക്കിയാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. ആരോഗ്യ വിഭാഗത്തിന്റെ പ്രവര്‍ത്തനം, കാര്യക്ഷമമല്ലാത്തതാണ് പൊതു ഇടങ്ങളിലെ മാലിന്യം തള്ളുന്നതിലേക്ക് നയിക്കുന്നത് മാലിനും തള്ളുന്നവരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കാന്‍ തയ്യാറാക്കാത്തതാണ് മാലിന്യം തള്ളുന്നത് നിര്‍ബാധം തുടരുന്നതിലേക്ക് നയിക്കുന്നത്. പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്ത് നിന്ന് കര്‍ശന നടപടികള്‍ ഉണ്ടായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ മേഖലയിലേക്ക് മാലിന്യം തള്ളുന്നത് വ്യാപിക്കുമെന്നതില്‍ തര്‍ക്കമില്ല.

 

ADVERTISEMENT
error: Content is protected !!