26.5 C
Kunnamkulam
Friday, August 28, 2026
Home CCTV Desk ചരിത്രംകുറിച്ച് ആര്‍. പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യന്‍; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

ചരിത്രംകുറിച്ച് ആര്‍. പ്രഗ്‌നാനന്ദ; ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യന്‍; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം

12

ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യനായി ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍. പ്രഗ്‌നാനന്ദ. സെയിന്റ് ലൂയിസില്‍ നടന്ന ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ഫൈനലില്‍ ഫാബിയോ കരുവാനയെയാണ് പ്രഗ്‌നാനന്ദ പരാജയപ്പെടുത്തിയത്. ഇതോടെ ഗ്രാന്‍ഡ് ചെസ്സ് ടൂര്‍ ചാമ്പ്യനാകുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്രനേട്ടവും പ്രഗ്‌നാനന്ദ സ്വന്തമാക്കി. 2,00,000 യുഎസ് ഡോളറാണ്(ഏകദേശം 1.91 കോടി രൂപ) സമ്മാനത്തുകയായി ലഭിക്കുക.സെയിന്റ് ലൂയിസ് ചെസ്സ് ക്ലബില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ അവസാനദിവസത്തിന്റെ തുടക്കത്തില്‍ ഫാബിയോ കരുവാനയ്ക്ക് ആറ് പോയിന്റിന്റെ ലീഡുണ്ടായിരുന്നു. എന്നാല്‍, രണ്ട് റാപ്പിഡ് ?ഗെയിമുകളും ജയിച്ച് പ്രഗ്‌നാനന്ദ മത്സരത്തിലേക്ക് തിരിച്ചുവന്നു. ഫിലിപ്പിനോ- അമേരിക്കന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ വെസ്ലി സോയ്ക്കാണ് ഗ്രാന്‍ഡ് ചെസ്സ് ടൂറില്‍ മൂന്നാംസ്ഥാനം. ജര്‍മന്‍ ?ഗ്രാന്‍ഡ് മാസ്റ്റര്‍ വിന്‍സെന്റ് കെയ്മറിനെയാണ് വെസ്ലി സോ പരാജയപ്പെടുത്തിയത്.

ADVERTISEMENT
error: Content is protected !!