എം.എം. ബാദുഷയുടെ നിര്യാണത്തില്‍ ഗ്രാമ സ്വരം സാംസ്കാരിക സമിതി അനുശോചന യോഗം ചേര്‍ന്നു.ഗ്രാമ സ്വരം സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അനുശോചന യോഗം സമിതി പ്രവര്‍ത്തകരും പ്രദേശവാസികളും അനുശോചനം രേഖപ്പെടുത്തി.സമിതിയെ ഉയര്‍ച്ചയിലേക്ക് നയിക്കുന്നതിലും, നാടിന് കലാ-കായിക താരങ്ങളെ വാര്‍ത്തെടുക്കുന്നതിലും ഗ്രാമ സ്വരം സെക്രട്ടറി എന്ന നിലയില്‍ ബാദുഷ വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണെന്ന് യോഗം അനുസ്മരിച്ചു.മഹല്ല് പ്രസിഡന്റും കോണ്‍ഗ്രസ് ഡി.സി.സി സെക്രട്ടറിയുമായ എ.എം. അലാവുദ്ദീന്‍, എസ് ഡി പി ഐ തൃശ്ശൂര്‍ ജില്ല ട്രഷറര്‍ യഹിയ മന്ദലാംകുന്ന്, മുസ്ലിം ലീഗ് യൂണിറ്റ് പ്രസിഡന്റ് എം.സി. ഗഫൂര്‍, സി.പി.ഐ.എം ലോക്കല്‍ സെക്രട്ടറി താജുദ്ദീന് തുടങ്ങി നിരവദി പേര് അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചു. അസ്ലം, കെ.എം. അബൂബക്കര്‍, ടി.എം. മജീദ്, എം.എം. മുബഷിര്‍ തടങ്ങിയവര്‍ നേതൃത്വം നല്കി.



