25 C
Kunnamkulam
Monday, August 31, 2026
Home Bureaus Kechery കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ ‘അര്‍ജുന ഗീതം’ സംഗീതാലാപന മത്സരം

കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ ‘അര്‍ജുന ഗീതം’ സംഗീതാലാപന മത്സരം

77

കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്ററിന്റെ 15 -ാം വാര്‍ഷികത്തിനോടനുബന്ധിച്ച് സംഗീതാലാപന മത്സരം സംഘടിപ്പിച്ചു.സംഗീത കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രശസ്ത സംഗീത സംവിധായകന്‍ എം.കെ. അര്‍ജുനന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ മാത്രം ഉള്‍പ്പെടുത്തികൊണ്ട് അര്‍ജുന ഗീതം എന്ന പേരില്‍ സംസ്ഥാന തലത്തില്‍ നടത്തിയ മത്സരത്തില്‍ സീനിയര്‍, ജൂനിയര്‍ വിഭാഗത്തില്‍ 42 പേര്‍ പങ്കെടുത്തു. ഞായറാഴ്ച രാവിലെ കണ്ടാണശ്ശേരി മാക് ഹാളില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം,മാക് ഉപദേശക സമിതി ചെയര്‍മാന്‍ അഡ്വ. രവി ചങ്കത്ത് നിര്‍ദ്വഹിച്ചു.മാക് പ്രസിഡണ്ട് ഹരിദാസ് നാരായണന്‍ അദ്ധ്യക്ഷനായി മാക് കോര്‍ഡിനേറ്റര്‍ ജവഹര്‍ വെട്ടത്ത്, മാക് സെക്രട്ടറി ഉണ്ണികൃഷ്ണന്‍ കല്ലൂര്‍,ട്രഷറര്‍ സത്യാനന്ദന്‍ കെ ശങ്കര്‍ ഓമനക്കുട്ടന്‍ , അബ്ദുള്‍ ഖാദര്‍ എന്നിവര്‍ സംസാരിച്ചു. സംഗീത നിരൂപകന്‍ ജയകൃഷ്ണന്‍, പിന്നണി ഗായകരായ എടപ്പാള്‍ വിശ്വനാഥ്, നിസരി നന്ദന്‍ എന്നിവര്‍ വിധികര്‍ത്താക്കളായ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000 ,2000 ക്യാഷ് പ്രൈസും, മെമന്റോയും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവരെ സെപ്തംമ്പര്‍ അഞ്ചാം തിയതി നടക്കുന്ന വാര്‍ഷീകാഘോഷത്തില്‍ പിന്നണി ഗായകരായ കൃഷ്ണ ചന്ദ്രനും, ലതികയും നയിക്കുന്ന ഗാനമേളയില്‍ പാടാന്‍ അവസരം ലഭിക്കും.
മാക് അംഗങ്ങളായ സരിത സുരേന്ദ്രന്‍, ശോഭ സുരേന്ദ്രന്‍,ലെയ്‌സ, കെ.എസ് രാമന്‍, മോഹനകൃഷ്ണന്‍, വിനോദ് ചാവക്കാട്, ഷീന സൂനീവ് , മോഹന്‍ദാസ് ഏലത്തൂര്‍, ടി.എസ്.സിനോജ്, സുധാമണി, സുനിത തുടങ്ങിയവര്‍ മത്സരത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!