31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Perumpilavu കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി ഡോ.സ്വപ്ന രാജേഷ്

കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടി ഡോ.സ്വപ്ന രാജേഷ്

90

മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും കൊമേഴ്‌സില്‍ ഡോക്ടറേറ്റ് നേടിയ ഡോ.സ്വപ്ന രാജേഷിനെ പോര്‍ക്കുളം സേവാഭാരതി ആദരിച്ചു.ദേശീയ സേവാഭാരതി ജില്ലാ സമിതി അംഗം മനോജ്കുമാര്‍ കരുമത്തില്‍, പോര്‍ക്കുളം സേവാഭാരതി സെക്രട്ടറി മണിക്കുട്ടന്‍, ട്രഷറര്‍ പ്രദീപ് കെ.എസ്., കണ്‍വീനര്‍മാരായ സുധേഷ് മാസ്റ്റര്‍, സുധീര്‍ എം.എസ്., കെ.ഹരിനാരായണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഒറ്റപ്പാലം എന്‍.എസ്.എസ്. കോളേജില്‍ പി.ജി. ഡിപ്പാര്‍ട്‌മെന്റ് ഓഫ് കൊമേഴ്‌സില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍ സ്വപ്‌ന പോര്‍ക്കുളം കരുമത്തില്‍ വീട്ടില്‍ പ്രഭാകരന്‍ നായരുടെയും സരസ്വതിയമ്മയുടെയും മകളാണ്. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ റീജിയണല്‍ സെയില്‍സ് മാനേജര്‍ രാജേഷ് മേനോന്‍ ആണ് ഭര്‍ത്താവ്. വിദ്യാര്‍ത്ഥികളായ ആദിത്യകൃഷ്ണയും, ശ്രീദേവും മക്കളാണ്.

 

ADVERTISEMENT
error: Content is protected !!