പുന്നയൂര്‍ എടക്കര യുവധാര സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തില്‍ ഓണാഘോഷം നടന്നു. 4 പതിറ്റാണ്ടോളമായി മേഖലയില്‍ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായി തുടരുന്ന യുവധാരയുടെ ഓണാഘോഷത്തിന്റെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനം വിതരണവും നടന്നു. തപസ്യ കുഴിങ്ങര, ശിവ ഗംഗ മിനി സെന്റര്‍, ശിവാങ്കണ പുന്നയൂര്‍ എന്നിവരുടെ നേതൃത്വത്തില്‍ വീരനാട്യം അവതരിപ്പിച്ചു. യുവധാര പ്രസിഡണ്ട് വി.മുസ്തഫ, സെക്രട്ടറി കെ.സി. അരുണ്‍, ട്രഷറര്‍ സുരേഷ് മുണ്ടന്തറ തുടങ്ങിയവരും സമിതി പ്രവര്‍ത്തകരും, പ്രവാസി കൂട്ടായ്മ പ്രവര്‍ത്തകരും നേതൃത്വം നല്‍കി.



