കക്കാട് ശ്രീ മഹാഗണപതി ക്ഷേത്രാങ്കണത്തില്‍ ഭക്തിയുടെയും സംഗീതത്തിന്റെയും നാദവര്‍ഷം ചൊരിഞ്ഞ് നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ച ‘സാന്ദ്രാനന്ദലയം’ ഭജനസന്ധ്യ സമാപിച്ചു. ഞായറാഴ്ച്ച വൈകീട്ട് 7 മണിക്ക് ആരംഭിച്ച ഭക്തിനിര്‍ഭരമായ പരിപാടിക്ക് സാക്ഷ്യം വഹിക്കാന്‍ ആയിരങ്ങളാണ് ക്ഷേത്രസന്നിധിയിലേക്ക് ഒഴുകിയെത്തിയത്.പ്രശസ്ത സംഗീത കൂട്ടായ്മയായ നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ച ഗണപതി സ്തുതികളും ഭക്തിഗാനങ്ങളും കേള്‍വിക്കാരെ ആത്മീയ ലഹരിയിലാഴ്ത്തി. വാദ്യമേളങ്ങളുടെയും താളത്തിന്റെയും അകമ്പടിയോടെ നടന്ന ലയം ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങള്‍ക്ക് വേറിട്ടൊരു സംഗീതാനുഭവമാണ് സമ്മാനിച്ചത്.നഗരത്തില്‍ ശക്തമായ ഗതാഗത നിയന്ത്രണംപരിപാടിയോടനുബന്ധിച്ച് വന്‍ ജനത്തിരക്ക് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പോലീസിന്റെ നേതൃത്വത്തില്‍ വിപുലമായ സുരക്ഷാ-ഗതാഗത ക്രമീകരണങ്ങളാണ് നഗരത്തില്‍ ഒരുക്കിയിരുന്നത്. നഗരത്തില്‍ നിന്നും ക്ഷേത്രത്തില്‍ എത്താവുന്ന പല റോഡുകളിലും പോലീസിന്റെ ഗതാഗത നിയന്ത്രണം ഉണ്ടായിരുന്നു. വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടും പ്രത്യേക പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ ഒരുക്കിയും പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് പോലീസ് ഗതാഗതം ക്രമീകരിച്ചത്.ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് ഭക്തജനങ്ങള്‍ക്കായി ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു. കുന്നംകുളത്തിന്റെ സാംസ്‌കാരിക രംഗത്ത് അവിസ്മരണീയമായ ഏടായി മാറി ഈ ഭജനസന്ധ്യ.



