29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Punnayurkulam പൊന്നിനേക്കാള്‍ മാറ്റേറിയ നേരിന്റെ നേര്‍ രൂപമായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍

പൊന്നിനേക്കാള്‍ മാറ്റേറിയ നേരിന്റെ നേര്‍ രൂപമായി ഹരിത കര്‍മ്മ സേന അംഗങ്ങള്‍

263

മാലിന്യത്തില്‍ നിന്ന് ലഭിച്ച പൊന്നിനേക്കാള്‍ മാറ്റേറിയ നേരിന്റെ നേര്‍ രൂപമായി മല്ലികയും പ്രമീളയും.ഹരിത കര്‍മ്മസേനാംഗങ്ങള്‍ നന്മയുടെ മാതൃകയായി. വീടുകളില്‍ നിന്നും ശേഖരിച്ച മാലിന്യം തരംതിരിക്കുന്നതിനിടയില്‍ ലഭിച്ച സ്വര്‍ണാഭരണം ഉടമക്ക് നല്‍കി ഹരിത കര്‍മ്മ സേനാംഗങ്ങളായ മല്ലികയും, പ്രമീളയുമാണ് മാതൃകയായത്. പുന്നയൂര്‍ക്കുളം പഞ്ചായത്തിലെ ഏഴാം വാര്‍ഡ് ഹരിതകര്‍മ്മ സേനാംഗങ്ങളാണ് ഇരുവരും. കഴിഞ്ഞദിവസം തറയില്‍ ഫിറോസിന്റെ വീട്ടില്‍ നിന്നും ലഭിച്ച മാലിന്യ വസ്തുക്കള്‍ വേര്‍തിരിക്കുന്നതിനിടെയാണ് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ പെട്ടി ലഭിച്ചത്. തുറന്ന് നോക്കിയപ്പോള്‍ മൂന്ന് കമ്മലുകളും ഒരു മുക്കുത്തിയുമാണ് ലഭിച്ചത്. ഉടന്‍ തന്നെ വീട്ടുകാരേയും പഞ്ചായത്തിലും വിവരമറിയിച്ചു. പിന്നീട് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ഹസ്സന്‍, വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂര്‍, ഐആര്‍ടിസി കോഡിനേറ്റര്‍ ബബിത എന്നിവയുടെ നേതൃത്വത്തില്‍ സ്വര്‍ണാഭരണങ്ങള്‍ ഉടമസ്ഥന് കൈമാറി.

 

 

ADVERTISEMENT
error: Content is protected !!