29.5 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Punnayurkulam പഴഞ്ഞി സെന്റ് മേരീസ് സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി

പഴഞ്ഞി സെന്റ് മേരീസ് സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി

38

മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ പഴഞ്ഞി സെന്റ് മേരീസ് സുറിയാനി പള്ളിയുടെ പെരുന്നാളിന് കൊടിയേറി.ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം ഇടവക വികാരി സി.എം.ഫിലിപ്പോസ് കൊടിയുയര്‍ത്തി. സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ദി ക്രോസ് സഭയുടെ അധ്യക്ഷന്‍ ബിഷപ്പ് ഡോ.ജ്ഞാന മനോഹര്‍ സംബന്ധിച്ചു. വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച ബിഷപ്പിനെ ഇടവക സെക്രട്ടറി സഖറിയാ പി.സി., ട്രഷറര്‍ രാജു സി.കെ. എന്നിവരും കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ഇടവകയുടെ ഉപഹാരം നല്‍കി ആദരിച്ചു. സെപ്റ്റംബര്‍ മാസം 7, 8 തീയതികളിലാണ് പെരുന്നാളാഘോഷം.

ADVERTISEMENT
error: Content is protected !!