പെരുമ്പിലാവ് പ്രോഗ്രസ്സീവ് ആര്‍ട്ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബും, ജ്ഞാനപ്രദായനി വായനശാലയും സംയുക്തമായി ഒത്തൊരോണം ഓണാഘോഷമൊരുക്കി. പൂക്കളമൊരുക്കലോട് കൂടിയാണ് ആഘോഷം ആരംഭിച്ചത്. കസേരകളി , ബലൂണ്‍ റേസ് , സ്പൂണ്‍ റേസ് തുടങ്ങി നിരവധി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ ഒരുക്കി. ശേഷം പ്രോഗ്രസ്സീവ് ക്ലബ് അംഗങ്ങളുടെ ഗായക സംഘം ബഷീറിന്റെ നേതൃത്വത്തില്‍ സംഗീത വിരുന്നൊരുക്കി. കടവല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് ബിന്ദു ധര്‍മ്മന്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ രേശ്മ , രജിത എന്നിവര്‍ സംസാരിച്ചു. അബ്ദുള്‍റസാക്ക് സ്വാഗതവും സെക്രട്ടറി അബ്ദുസലാം നന്ദിയും പറഞ്ഞു.



