പന്നിത്തടം സെന്ററിലെ വാഹനാപകടങ്ങള്‍ ; കുന്നംകുളം പോലീസ് അസിസ്റ്റന്റ് കമ്മീഷ്ണര്‍ ഷാജി കെ.എബ്രഹാം സ്ഥലം സന്ദര്‍ശിച്ചു. കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി പ്രസിഡന്റ് ഷറഫു പന്നിത്തടം നല്‍കിയ പരാതിയിയെ തുടര്‍ന്നാണ് എ.സി.പി പന്നിത്തടം സെന്ററിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയത്. തകര്‍ന്ന സിഗ്‌നല്‍ കണ്ട്രോള്‍ യൂണിറ്റ് ഉടന്‍ പുനസ്ഥാപിക്കുന്നതിന് നടപടി കൈകൊള്ളുമെന്നും, മുഴുവന്‍ സമയവും സിഗ്‌നല്‍ പ്രവര്‍ത്തനക്ഷമമാക്കാനും, നിരീക്ഷണ ക്യാമറയും സ്പീഡ് ബ്രേക്കറും സ്ഥാപിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും എ.സി.പി. അറിയിച്ചു. അത് വരെ ഗതാഗതം നിയന്ത്രിക്കുന്നതിന് വേണ്ടി ബാരിക്കേഡുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.കോണ്‍ഗ്രസ് നേതാക്കളും ഐ.എന്‍.ടി.യു.സി. തൊഴിലാളികളും, വ്യാപാരികളും , ഓട്ടോ ഡ്രൈവേഴ്സ് തൊഴിലാളികളും നാട്ടുകാരും എ.സി. പിയോട് പരാതികള്‍ അറിയിച്ചു.



