31.7 C
Kunnamkulam
Wednesday, September 16, 2026
Home Bureaus Chavakkad തെരുവ് വിളക്കുകള്‍ കത്തുന്നില്ല : തീപ്പന്തം കൊളുത്തി കോണ്‍ഗ്രസ് പ്രതിഷേധം

തെരുവ് വിളക്കുകള്‍ കത്തുന്നില്ല : തീപ്പന്തം കൊളുത്തി കോണ്‍ഗ്രസ് പ്രതിഷേധം

38

തെരുവ് വിളക്കുകള്‍ കത്തുന്നില്ല : ചാവക്കാട്, തിരുവത്രയില്‍ പകല്‍സമയത്ത് തീപ്പന്തം കൊളുത്തി കോണ്‍ഗ്രസിന്റെ വേറിട്ട പ്രതിഷേധം.ഓണനാളുകളില്‍ ചാവക്കാട് തിരുവത്ര നോര്‍ത്ത് മൂന്നാം വാര്‍ഡിലെ തെരുവുകള്‍ ഇരുട്ടിലായതില്‍ പ്രതിഷേധിച്ച് നട്ടുച്ചയ്ക്ക് തീപ്പന്തം കൊളുത്തി കോണ്‍ഗ്രസ് മൂന്നാം വാര്‍ഡ് കമ്മിറ്റിയുടെ വേറിട്ട പ്രതിഷേധ സമരം. കോട്ടപ്പുറം അങ്കണവാടി റോഡ്, പുതിയറ പുന്ന റോഡ്, തിരുവത്ര ഗാന്ധിനഗര്‍ റോഡ് എന്നിവിടങ്ങളിലെ തെരുവ് വിളക്കുകളാണ് കഴിഞ്ഞ 10 ദിവസമായി കത്താത്ത അവസ്ഥയിലുള്ളത്.തെരുവ് വിളക്കുകള്‍ നിശ്ചലമായതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ഭീതിയോടെയാണ് രാത്രികാലങ്ങളില്‍ വഴിനടക്കുന്നത്. വിഷയത്തില്‍ വാര്‍ഡ് കൗണ്‍സിലര്‍ക്കും നഗരസഭാ അധികൃതര്‍ക്കും നിരവധി തവണ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലന്ന് ഇവര്‍ ആരോപിക്കുന്നു. പ്രതിഷേധ സമരം യു.ഡി.എഫ് കണ്‍വീനര്‍ കെ.വി. ഷാനവാസ് ഉദ്ഘാടനം ചെയ്തു. ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി എം.എസ്. ശിവദാസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ടമ്പുള്ളി ഗോപി, കോനാരത്ത് ഷുക്കൂര്‍, ഇ.പി. ഷാഫി, എ.എസ്. സജിത്ത്, അബ്ബാസ് താഴത്ത് തുടങ്ങിയവര്‍ സമരത്തിന് നേതൃത്വം നല്‍കി.

 

ADVERTISEMENT
error: Content is protected !!