ചേറ്റുവ പുഴയില്‍ കടപ്പുറം വട്ടേക്കാട് ചുള്ളിപ്പാടം ഭാഗത്ത് കഴിഞ്ഞദിവസം കണ്ടെത്തിയ മൃതദേഹം വെസ്റ്റ് ബംഗാള്‍ സ്വദേശിയുടേത്. വെസ്റ്റ് ബംഗാള്‍ അലിപുര്‍ദുവാര്‍ സ്വദേശി കിഷന്‍ ബാല്‍മികി(45)യുടെതാണ് മൃതദേഹം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അഴുകിയ ജഡം കണ്ടത്. മൃതദേഹം കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.



