ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിന് കൊടിയേറി.ചൊവ്വാഴ്ച്ച രാവിലെ 7 ന് ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികനായി മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പെരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നിര്‍വഹിച്ചു.സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ആയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.കൊടിയേറ്റം മുതല്‍ പെരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 6 ന് സന്ധ്യനമസ്‌കാരവും തുടര്‍ന്ന് പള്ളി വേളവും അരങ്ങേറും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. വികാരി ഫാ ടി.സി. ജേക്കബ്ബ്, സഹവികാരി ഫാ കുര്യാക്കോസ് ജോണ്‍സണ്‍, സെക്രട്ടറി സി.സി.ഷാജി, ആലോഷകമ്മിറ്റി ഭാരവാഹികളായ ജോജിന്‍ രാജു , സാബു സൈമണ്‍ എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കും.



