31.3 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kunnamkulam ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാള്‍ കൊടിയേറി

ആര്‍ത്താറ്റ് സെന്റ് മേരീസ് കത്തീഡ്രലില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാള്‍ കൊടിയേറി

15

ആര്‍ത്താറ്റ് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വിശുദ്ധ ദൈവ മാതാവിന്റെ ജനന പെരുന്നാളിന് കൊടിയേറി.ചൊവ്വാഴ്ച്ച രാവിലെ 7 ന് ഡോ. ജോഷ്വ മാര്‍ നിക്കോദിമോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മ്മികനായി മൂന്നിന്‍മേല്‍ കുര്‍ബ്ബാനയും തുടര്‍ന്ന് പെരുന്നാള്‍ ആഘോഷത്തിന് തുടക്കം കുറിച്ച് കൊടിയേറ്റം നിര്‍വഹിച്ചു.സെപ്റ്റംബര്‍ 7, 8 തീയതികളില്‍ ആയാണ് പെരുന്നാള്‍ ആഘോഷിക്കുന്നത്.കൊടിയേറ്റം മുതല്‍ പെരുന്നാള്‍ വരെയുള്ള ദിവസങ്ങളില്‍ ഉച്ചതിരിഞ്ഞ് 6 ന് സന്ധ്യനമസ്‌കാരവും തുടര്‍ന്ന് പള്ളി വേളവും അരങ്ങേറും. പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് കുന്നംകുളം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലിത്താ മുഖ്യകാര്‍മ്മികത്വം വഹിക്കും. വികാരി ഫാ ടി.സി. ജേക്കബ്ബ്, സഹവികാരി ഫാ കുര്യാക്കോസ് ജോണ്‍സണ്‍, സെക്രട്ടറി സി.സി.ഷാജി, ആലോഷകമ്മിറ്റി ഭാരവാഹികളായ ജോജിന്‍ രാജു , സാബു സൈമണ്‍ എന്നിവരടങ്ങുന്ന കമ്മിറ്റി നേതൃത്വം നല്‍കും.

 

ADVERTISEMENT
error: Content is protected !!