30.4 C
Kunnamkulam
Tuesday, September 1, 2026
Home Bureaus Kechery കണ്ടാണശ്ശേരി മാക് സംഗീത കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷികാഘോഷം സെപ്തംബര്‍ അഞ്ചിന്

കണ്ടാണശ്ശേരി മാക് സംഗീത കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷികാഘോഷം സെപ്തംബര്‍ അഞ്ചിന്

22

കണ്ടാണശ്ശേരി മ്യൂസിക് ആര്‍ട്ട് സെന്റര്‍ സംഗീത കൂട്ടായ്മയുടെ പതിനഞ്ചാം വാര്‍ഷികാഘോഷം സെപ്തംബര്‍ അഞ്ചിന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാര്‍ഷികത്തോടനുബന്ധിച്ച്, മാക് അംഗവും പ്രശസ്ത കീബോര്‍ഡ് ആര്‍ട്ടിസ്റ്റുമായിരുന്ന സദാനന്ദന്‍ കെ.ശങ്കറിന്റെ സ്മരണക്കായുള്ള സദാനന്ദന്‍ സ്മൃതി മാക് സംഗീത പുരസ്‌ക്കാരം പിന്നണി ഗായകനും നടനുമായ കൃഷ്ണചന്ദ്രന് സമ്മാനിക്കും. 25000 രൂപയും, ഫലകവും അടങ്ങുന്ന പുരസ്‌കാരമാണ് കൃഷണ ചന്ദ്രന് സമ്മാനിക്കുക.സെപ്തംബര്‍ 5 ശനിയാഴ്ച്ച വൈകിട്ട് കണ്ടാണശ്ശേരിയിലെ മാക് ആസ്ഥാനത്ത് നടക്കുന്ന വാര്‍ഷികാഘോഷം മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം വനിത കൃഷ്ണചന്ദ്രന്‍ മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ കണ്ടാണശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് എം.പി.സജീപ് അധ്യക്ഷനാകും. ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ എ.വി.ഗോപിനാഥ് മുഖ്യപ്രഭാഷണം നടത്തും. വീണ വിദ്വാന്‍ എ.അനന്തപദ്മനാഭന്‍ പുരസ്‌കാര സമര്‍പ്പണം നിര്‍വ്വഹിക്കും. ചടങ്ങില്‍ സംഗീത സംവിധായകന്‍ മോഹന്‍ സിതാര, പിന്നണി ഗായിക ലതിക എന്നിവരെ ആദരിക്കും. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഗീത സംവിധായകന്‍ എം.കെ. അര്‍ജ്ജുനന്‍ മാസ്റ്ററുടെ സ്മരണക്കായി അര്‍ജുന ഗീതം എന്ന പേരില്‍ സംഘടിപ്പിച്ച സംസ്ഥാന തല ഗാനാലാപന മത്സരത്തിലെ ഒന്നും രണ്ടും മൂന്നും വിജയികള്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ വിതരണം ചെയ്യും. സീനിയര്‍ വിഭാഗത്തില്‍ തൃശ്ശൂര്‍ സ്വദേശിനി എം.അഭിരാമി ഒന്നാംസ്ഥാനവും, ഹരിപ്പാട് സ്വദേശിനി എം.അഞ്ജലി രണ്ടാം സ്ഥാനവും , പൂങ്കുന്നം സ്വദേശി ജിത്തു, ആലുവ സ്വദേശി അമൃത് രാജ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. ജൂനിയര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം ദേവിക കെ.ദീപക് തൃശ്ശൂരിനും രണ്ടാം സ്ഥാനം;അഭിഷേക് സന്തോഷ് കൊച്ചി, മൂന്നാം സ്ഥാനം: എ.വി.നിരഞ്ജന ഇരിങ്ങാലക്കുട ഹരിഗോവിന്ദ് പുന്നയൂര്‍ക്കുളം എന്നിവരും കരസ്ഥമാക്കി മത്സരവിജയികള്‍ക്ക് 5000, 3000, 2000 എന്നിങ്ങനെ ക്യാഷ് പ്രൈസ് സമ്മാനിക്കും. കൂടാതെ കൃഷ്ണചന്ദ്രന്‍ നയിക്കുന്ന വെള്ളിച്ചില്ലം വിതറി എന്ന ഗാനസന്ധ്യയില്‍ പാടാനുള്ള അവസരവും മത്സരവിജയികള്‍ക്ക് നല്‍കും. 15 -ാം വാര്‍ഷികത്തോടനുബന്ധിച്ച് കേക്ക് മുറിച്ച് മധുരം പങ്കുവെച്ച ശേഷം മാക് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ ഹരിദാസ് നാരായണന്‍, ജവഹര്‍ വെട്ടത്ത്, ഉണ്ണികൃഷ്ണന്‍ കല്ലൂര്‍, സത്യാനന്ദന്‍ കെ ശങ്കര്‍, പി. എസ്.ഓമനക്കുട്ടന്‍, കെ.മോഹനകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

 

ADVERTISEMENT
error: Content is protected !!