പുന്നയൂര്‍കുളം ഗ്രാമപഞ്ചായത്തിന്റെയും, അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ നടന്ന തുടക്കം ക്യാമ്പയിന്റെ വാര്‍ഡ് തല സംയുക്ത സ്‌ക്വാഡ് സമാപന സംഗമവും, ആശപ്രവര്‍ത്തകര്‍ക്ക് ആദരവും നടന്നു. ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ഹസ്സന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൈനബ ഷുക്കൂര്‍ അധ്യക്ഷത വഹിച്ചു.അണ്ടത്തോട് കുടുംബരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉണ്ണികൃഷ്ണന്‍ പഞ്ചായത്ത് തല റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആരോഗ്യസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ആബിദ്, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ധര്‍മന്‍, മറ്റു മെമ്പര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അണ്ടത്തോട് കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റോബിന്‍സണ്‍ സ്വാഗതവും ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രാഹുല്‍ നന്ദിയും പറഞ്ഞു.



