കടവല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ കൊരട്ടിക്കര ജി.യു.പി. സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രഭാതഭക്ഷണ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ധര്‍മ്മന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ ടി.എ. ശശി അധ്യക്ഷനായ ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ പി.ആര്‍. രേഷ്മ , എം.പി.ടി.എ പ്രസിഡന്റ് സബിത, എസ്.എം.സി ചെയര്‍പേഴ്‌സണ്‍ സുനിത എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാധ്യാപിക ജിഷ പി.വി. സ്വാഗതവും സീനിയര്‍ അധ്യാപിക ഒ.പാര്‍വതി നന്ദിയും പറഞ്ഞു. വിദ്യാര്‍ത്ഥികളുടെ ആരോഗ്യവും പഠനക്ഷമതയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രഭാത ഭക്ഷണ പദ്ധതി നടപ്പാക്കുന്നത്. പുട്ടും കടലയും, ഇഡലിയും സാമ്പാറും, വെള്ളേപ്പവും കുറുമയും ഉള്‍പ്പെടെയുള്ള പോഷകസമൃദ്ധമായ ഭക്ഷണമാണ് പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്ക് നല്‍കുന്നത്.



